14 November 2026
Nithya V
Image Credit:: Getty Images, Unsplash
കൊറിയൻ വിഭവങ്ങളിൽ ഏറ്റവും പ്രശസ്തവും ആരോഗ്യകരവുമായ ഒന്നാണ് കിംചി. ഹനത്തിനും തടി കുറയ്ക്കാനും നല്ലതാണ്.
കാബേജ് നന്നായി കഴുകി ഇടത്തരം കഷ്ണങ്ങളായി മുറിക്കുക. ഇതിലേക്ക് കല്ലുപ്പ് വിതറി നന്നായി തിരുമ്മി യോജിപ്പിക്കുക.
ഏകദേശം 1.5 മുതൽ 2 മണിക്കൂർ വരെ ഇത് മാറ്റിവെക്കുക. ഇടയ്ക്ക് ഒന്ന് ഇളക്കിക്കൊടുക്കുന്നത് നല്ലതാണ്.
രണ്ട് മണിക്കൂറിന് ശേഷം കാബേജിൽ നിന്ന് വെള്ളം ഇറങ്ങിവന്നിട്ടുണ്ടാകും. ഈ കാബേജ് നല്ല വെള്ളത്തിൽ 2-3 തവണ നന്നായി കഴുകി അധികമുള്ള ഉപ്പ് കളയുക.
വെള്ളം പൂർണ്ണമായും വാർന്നുപോകാൻ ഒരു അരിപ്പയിൽ വെക്കുക. ചെറിയ പാത്രത്തിൽ അര കപ്പ് വെള്ളവും 1 ടേബിൾസ്പൂൺ അരിപ്പൊടിയും ചേർത്ത് കലക്കുക.
ചെറുതീയിൽ വെച്ച് ഇളക്കി കുറുക്കിയെടുക്കുക. കട്ടിയായി വരുമ്പോൾ 1 ടീസ്പൂൺ പഞ്ചസാര കൂടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്ത് തണുക്കാൻ വെക്കുക.
വെളുത്തുള്ളി, ഇഞ്ചി, സവാള എന്നിവ അരച്ചെടുക്കുക. ഇതിലേക്ക് അരിപ്പൊടി മിശ്രിതം, മുളകുപൊടി, സോയ സോസ് എന്നിവ ചേർക്കുക.
ഒരു വലിയ പാത്രത്തിൽ വെള്ളം വാർന്ന കാബേജ്, കാരറ്റ്, മുള്ളങ്കി, സ്പ്രിംഗ് ഒനിയൻ എന്നിവ എടുക്കുക. മസാല പേസ്റ്റ് ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി പിടിപ്പിക്കുക.
വായു കടക്കാത്ത ഒരു ഗ്ലാസ് ഭരണിയിലേക്ക് മാറ്റുക. 1 മുതൽ 2 ദിവസം വരെ സാധാരണ ഊഷ്മാവിൽ വെച്ച് പുളിപ്പിച്ച ശേഷം ഉപയോഗിക്കാം.