12 APRIL 2026
NEETHU VIJAYAN
Image Courtesy: Getty Images
ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത രീതിയിൽ ഗ്യാസ് കയറി വയറ് വീർത്തു നിൽക്കുന്നത് സാധാരണമാണ്. വീട്ടിൽ കടുകിലുണ്ട് ഇതിനുള്ള പരിഹാരം.
കറിക്ക് താളിക്കാൻ മാത്രമാണ് കടുക് ഉപയോഗിക്കുന്നത്. എന്നാൽ ദഹനം വേഗത്തിലാക്കാനും ഗ്യാസ് നീക്കാനും കടുക് നല്ലതാണ്. കടുകിലെ മിനറലുകളാണ് ഇതിന് കാരണം.
ഒരു ഗ്ലാസ് വെള്ളം എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കടുക് പൊടിച്ചതോ ചതച്ചതോ ചേർക്കുക. അല്പം ഉപ്പ് അല്ലെങ്കിൽ തേൻ കൂടി ചേർക്കുന്നതും നല്ലത്.
ഭക്ഷണം കഴിച്ച ശേഷം നിങ്ങൾക്ക് ഗ്യാസ് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇങ്ങനെ കടുക് വെള്ളം ഇളം ചൂടോടെ കുടിക്കുക. 10 മിനിറ്റിനുള്ളിൽ ആശ്വാസമുണ്ടാകും.
കൂടുതൽ ഗുണം ലഭിക്കാൻ കടുകിനോടൊപ്പം അല്പം കായം കൂടി ചേർത്ത് കുടിക്കുന്നത് വയറ്റിൽ കെട്ടിക്കിടക്കുന്ന ഗ്യാസ് ഇല്ലാതാക്കാൻ സഹായിക്കും.
ഗർഭിണികൾ കുട്ടികൾ തുടങ്ങിയവർക്ക് ഇത്തരം വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാൻ ശ്രമിക്കരുത്. ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം മരുന്ന് കഴിക്കുക.
കടുക് ഔഷധമാണെങ്കിലും അമിതമായി ഉപയോഗിക്കരുത്. അൾസർ അല്ലെങ്കിൽ കടുത്ത അസിഡിറ്റി ഉള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇത്തരം പരീക്ഷണം നടത്തുക.