11 APRIL 2026
NEETHU VIJAYAN
Image Courtesy: Getty Images
ബീഫോ ചിക്കനോ ആയിക്കോട്ടെ ചിലത് വേകാൻ ഒരുപാട് സമയമെടുക്കാറുണ്ട്. മണിക്കൂറുകൾ കുക്കറിൽ വിസിലടിപ്പിച്ചാലും ചിലപ്പോൾ വേകില്ല.
എത്ര വേവിച്ചാലും ഇറച്ചി കടുപ്പമായി തന്നെ ഇരിക്കുനെന്ന് ഇനി പരാതി പറയരുത്. പരിഹാരം നിങ്ങളുടെ വീട്ടിൽ തന്നെയുണ്ട്. എന്താണെന്ന് നോക്കാം.
ഇറച്ചി മൃദുവാക്കാൻ ഏറ്റവും നല്ല മാർഗമാണ് പച്ച പപ്പായ. ഇതിലെ പപ്പൈൻ എന്ന എൻസൈമാണ് ഇറച്ചി വേകാൻ ഏറ്റവും കൂടുതൽ സഹായിക്കുന്നത്.
ഇറച്ചിയിലെ കടുപ്പമുള്ള പ്രോട്ടീൻ നാരുകളെ വിഘടിപ്പിക്കാൻ പപ്പൈൻ സഹായിക്കും. ഇത് ഇറച്ചി വേഗത്തിൽ വേവാനും മൃദുവാകാനും സഹായിക്കുന്നു.
പച്ച പപ്പായ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഇറച്ചി വേവിക്കുമ്പോൾ കുക്കറിൽ നേരിട്ട് ഇട്ടുകൊടുക്കുക. ഇത് ഇറച്ചിയുടെ രുചി മാറ്റുമെന്നുള്ള പേടിയും വേണ്ട.
പപ്പായ ദഹനത്തിന് മികച്ചതാണ്. അതുകൊണ്ട് തന്നെ പപ്പായ ചേർത്ത് വേവിക്കുന്ന ഇറച്ചി വിഭവങ്ങൾ കഴിക്കുന്നത് വയറിനും നല്ലതാണ്.
പപ്പായ ചേർക്കുമ്പോൾ അമിതമാകരുത്. അതുപോലെ വീട്ടിൽ ഗർഭിണികൾ ഉണ്ടെങ്കിൽ പച്ച പപ്പായ ഉപയോഗിക്കരുത്. ഇത് അവർക്ക് ദോഷം ചെയ്യും.