31 October 2026

Jayadevan A M

മുഖസൗന്ദര്യത്തിന് വേറെന്ത് വേണം? പപ്പായ ഉണ്ടല്ലോ

Image Courtesy: Getty Images

പപ്പായ കഴിക്കാന്‍ ഇഷ്ടമാണ് നമ്മളില്‍ പലര്‍ക്കും. എന്നാല്‍ കഴിക്കാന്‍ മാത്രമല്ല, മുഖസൗന്ദര്യത്തിനും പപ്പായ ഉപയോഗിക്കാം

പപ്പായ 

പപ്പായയില്‍ പപ്പൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു

പപ്പൈന്‍

മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ് എന്നിവ മാറ്റാനും പപ്പായയുടെ ഫേസ് പാക്ക് ഉപയോഗിക്കുന്നത് സഹായിക്കും

പാടുകള്‍

മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ പപ്പായ ഉപയോഗിച്ച് വിവിധ ഫേസ് പാക്കുകള്‍ ഉണ്ടാക്കാം. അവയില്‍ ചിലത് നോക്കാം

ഫേസ് പാക്കുകള്‍

പപ്പായയും തേനും ചേര്‍ത്ത് ഫേസ് പാക്കുണ്ടാക്കാം. പപ്പായ പേസ്റ്റ് പരുവത്തിലാക്കി തേനും ചേര്‍ത്ത് മുഖത്ത് പുരട്ടാം

തേന്‍

പപ്പായ പള്‍പ്പിലേക്ക് നാരങ്ങാനീര് ചേര്‍ക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്‌

നാരങ്ങാനീര്‌

പപ്പായ പള്‍പ്പില്‍ അല്‍പം പാലോ, തൈരോ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കാം. പാലിന് അലര്‍ജിയുള്ളവര്‍ ഇതൊഴിവാക്കുക

പാല്‍/തൈര്‌

പൊതുവായ വിവരങ്ങള്‍ക്കായി തയ്യാറാക്കിയ ഈ വെബ്‌സ്റ്റോറി പ്രൊഫഷണല്‍ വൈദ്യോപദേശത്തിന് പകരമല്ല. ഇതിലെ വാദങ്ങള്‍ ടിവി 9 മലയാളമോ, ലേഖകനോ സ്ഥിരീകരിക്കുന്നില്ല

നിരാകരണം