12 APRIL 2026

ASHLI C

മുഖം തിളങ്ങാൻ പപ്പായ മാത്രം മതി; ഇങ്ങനെ വേണം ഉപയോഗിക്കാൻ 

 Image Courtesy: Getty Images

ചർമം തിളങ്ങാനും ആരോഗ്യത്തോടെ സംരക്ഷിക്കാനും ഏറ്റവും നല്ല ഒന്നാണ് പപ്പായ. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ആക്സിഡന്റുകൾ നമ്മുടെ ചർമ്മത്തിന് വളരെ നല്ലതാണ്.

പപ്പായ

നന്നായി ഉടച്ച പപ്പായയിൽ അല്പം തേൻ ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാനും ഈർപ്പം നിലനിർത്താനും സഹായിക്കും. 

പപ്പായയും തേനും

നന്നായി ഉടച്ചെടുത്ത പപ്പായ അൽപ്പം നാരങ്ങാനീരും ചേർത്ത് മുഖത്ത് തേക്കുന്നത് കറുത്ത പാടുകൾ ഇല്ലാതാക്കാനും അമിതമായ എണ്ണ നീക്കം ചെയ്യാനും സഹായിക്കും.

പപ്പായയും നാരങ്ങാനീരും 

 പപ്പായയിൽ പാല് മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് മുഖത്തിന്റെ നിറം വർദ്ധിക്കാൻ വളരെ നല്ലതാണ്. ടാൻ നീക്കം ചെയ്യാനും ഇത് വളരെ നല്ലതാണ്.

 പപ്പായയും പാലും 

പപ്പായ നീരിനൊപ്പം മുൾട്ടാണി മിട്ടി ചേർത്ത് തേക്കുന്നത് മുഖത്തെ സുഷിരങ്ങൾ അടക്കുവാനും മുഖക്കുരു തടയുവാനും സഹായിക്കും.

പപ്പായയും മുൾട്ടാണി മിട്ടിയും

 പപ്പായയുടെ പൾപ്പും കറ്റാർവാഴ ജെല്ലും സമം ചാലിച്ച് മുഖത്ത് തേക്കുന്നത് വെയിലേറ്റ് മുഖത്തിന് ഉണ്ടാകുന്ന പൊള്ളലുകൾ മാറ്റാനും ചർമ്മം തിളങ്ങാനും വളരെ നല്ലതാണ്.

പപ്പായയും വാഴപ്പഴവും 

പപ്പായയുടെ പൾപ്പിൽ അല്പം ഓട്സ് പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് മൃതകോശങ്ങളെ നീക്കം ചെയ്ത് മുഖത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു.

പപ്പായയും ഓട്സും

പപ്പായയും മഞ്ഞളും ചേർത്ത് തേക്കുന്നത്  മുഖത്തെ കീടാണുവിനെ നശിപ്പിക്കുവാനും ചർമം സംരക്ഷിക്കാനും വളരെ നല്ലതാണ്.

പപ്പായയും മഞ്ഞളും