08 June 2026
ASHLI C
Image Credit: Getty Images
മുഖം തിളങ്ങുവാനും ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും റോസ് വാട്ടർ വളരെ നല്ലതാണ്. ഇതെങ്ങനെ ഉപയോഗിക്കാം എന്നാണ് പറയുന്നത്.
റോസ് വാട്ടർ ടോണർ ആയി ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിലെ അഴക്കുകൾ നീക്കം ചെയ്യാനും സുഷിരങ്ങൾ അടക്കുവാനും നല്ലതാണ്.
ഒരു സ്പ്രേ ബോട്ടിലിൽ റോസ് വാട്ടർ നിറച്ച് അത് നമ്മുടെ മുഖത്തേക്ക് നേരിട്ട് സ്പ്രേ ചെയ്യാം.
മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിന് വേണ്ടി റോസ് വാട്ടർ ഉപയോഗിക്കാം. നിങ്ങളുടെ ചർമ്മത്തിലെ ടൈപ്പ് അനുസരിച്ച് വേണം ഉപയോഗിക്കാൻ.
എണ്ണമയമുള്ളതും സെൻസിറ്റീവായതുമായ ചർമ്മത്തിന് കറ്റാർവാഴ ജെല്ലിനൊപ്പം റോസ് വാട്ടർ ചേർത്ത് ഉപയോഗിക്കാം.
സാധാരണ ചർമ്മം ഉള്ളവർക്ക് കടലമാവിനൊപ്പം അല്ലെങ്കിൽ മുൾട്ടാണി മിട്ടിക്കൊപ്പം റോസ് വാട്ടർ ചേർത്ത് മുഖത്ത് പുരട്ടാവുന്നതാണ്.
വരണ്ട ചർമം ഉള്ളവർക്ക് ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ ഒരു ടേബിൾ സ്പൂൺ ഗ്ലിസറിനും ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക.
കെമിക്കലുകൾ കൊണ്ടുള്ള മേക്കപ്പ് റിമൂവർന് പകരം പ്രകൃതിനത്തമായ റോസ് വാട്ടർ ഒരു മേക്കപ്പ് റിമൂവറായും ഉപയോഗിക്കാവുന്നതാണ്.