02 June 2026
SHIJI MK
Image Credit: Getty Images
ഓരോ വീടുകളിലും പ്രതിദിനം ധാരാളം പക്ഷികള്‍ വന്നുചേരാറുണ്ട്. പക്ഷികളുടെ ശബ്ദം കേള്‍ക്കാന്‍ നല്ല രസമാണല്ലേ? എന്നാല്‍ ഇവ ഓരോന്നും വീട്ടിലേക്ക് വ്യത്യസ്തങ്ങളായ ഫലവുമായാണ് എന്ന് നിങ്ങള്‍ക്കറിയാമോ?
കാക്കയുടെ കാര്യം പറഞ്ഞ് തന്നെ തുടങ്ങാം, കാക്ക വീട്ടില്‍ വന്ന ധാന്യങ്ങളോ ആഹാരമോ കൊത്തി പുറത്തുപോയാല്‍ അത് ദാരിദ്ര്യത്തിന്റെ സൂചനയാണ്. മാംസകഷ്ണം കൊണ്ടുവന്നാല്‍ ഭാഗ്യം വരും.
മയിലുകള്‍ വീട്ടിലേക്ക് എത്തുന്നത് പൊതുവേ അശുഭലക്ഷണമായാണ് വിശ്വസിക്കുന്നത്. മയിലുകള്‍ വീടുകളില്‍ എത്തുന്നത് ആ കുടുംബം നശിക്കാന്‍ പോകുന്നതിന്റെ സൂചനയായും ആളുകള്‍ വിശ്വസിക്കുന്നുണ്ട്.
മയിലുകള്‍ വീട്ടിലേക്ക് എത്തിയാല്‍ വൈകാതെ ആ വീട്ടില്‍ ഒരു മരണം നടക്കുമെന്നാണ് പറയപ്പെടുന്നത്. മയിലുകള്‍ വരള്‍ച്ച സമ്മാനിക്കുന്നുവെന്നും കരുതുന്നു.
മുരുക ഭഗവാന്റെ വാഹനമാണ് മയിലുകള്‍. മയിലുകള്‍ വീട്ടിലെത്തി കഴിഞ്ഞാല്‍ ശത്രുനാശവും സമ്പത്ത് വളരാനുള്ള അവസരവുമായാണ് പറയുന്നത്. നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ ഉടന്‍ നടക്കുകയും ചെയ്യും.
മയില്‍പീലി വീട്ടില്‍ വെക്കുന്നതും നല്ലതാണ്. വീട്ടിലെ സ്വീകരണ മുറിയില്‍ മയില്‍പീലി വെച്ചാല്‍ ക്ഷുദ്രജീവി ആക്രമണം ഉണ്ടാകില്ല. ദാമ്പത്യജീവിതവും മെച്ചപ്പെടുന്നതാണ്.
നിങ്ങള്‍ ഒരു മംഗളകാര്യത്തിന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ മയിലിനെ കാണുകയാണ് അത് വിജയിക്കാനുള്ള സാധ്യതയുണ്ടെന്ന ഉറപ്പ് കൂടി നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്.
മയിലുകളെ മാത്രമല്ല, ഒരാവശ്യത്തിന് പോകുമ്പോള്‍ നിങ്ങള്‍ ചെമ്പോത്തിനെയാണ് കാണുന്നതെങ്കില്‍ യാത്ര സഫലമാകുമെന്ന കാര്യം ഉറപ്പാണ്, അതിനാല്‍ ഒരു ടെന്‍ഷനുമില്ലാതെ ഇറങ്ങാം.