29 November 2026

Nithya V

നര അകറ്റാൻ അടുക്കളയിലെ ഈ പൊടി മതി 

Image Credit: Getty Images, Unsplash

നരച്ച മുടി മറയ്ക്കാൻ രാസവസ്തുക്കൾ അടങ്ങിയ ഡൈകൾ ഉപയോഗിക്കുന്നതിന് പകരം വീട്ടിൽ തന്നെ ചെയ്യാവുന്ന മാർഗങ്ങളുണ്ട്.

നരച്ച മുടി

മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടിക്ക് സ്വാഭാവിക തിളക്കം നൽകാനും ഈ രീതികൾ നിങ്ങളെ സഹായിക്കും.

തിളക്കം

2 കപ്പ് വെള്ളത്തിൽ 2 ടേബിൾസ്പൂൺ തേയിലപ്പൊടി ചേർത്ത് നന്നായി തിളപ്പിക്കുക.  പൂർണമായും തണുത്ത ശേഷം തലമുടി കഴുകാം.

തേയിലപ്പൊടി

അരച്ചെടുത്ത ഹെന്ന മിശ്രിതത്തിലേക്ക് തേയിലപ്പൊടിയോ കട്ടൻ ചായ വെള്ളമോ ചേർത്ത് നന്നായി ഇളക്കുക.

ഹെന്ന

ഈ മിശ്രിതം തലമുടിയിൽ പുരട്ടി 20 മിനിറ്റ് വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

കഴുകാം

മറ്റൊരു മാർഗമാണ്, തുല്യ അളവിൽ തൈര്, തേൻ, തേയിലപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക.

തൈര്

മുടിയിൽ പുരട്ടി 20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകാവുന്നതാണ്.

തേൻ

ഇത് പൊതുവായ വിവരങ്ങൾ നൽകുന്നതിന് മാത്രമുള്ളതാണ്. പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമല്ല. 

നിരാകരണം