28 NOV 2026

NEETHU VIJAYAN

പച്ചമുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ?  അതോ...

Image Courtesy: Unsplash

ഫിറ്റ്നസ് പ്രേമികളും ബോഡി ബിൽഡർമാരും പലപ്പോഴും പച്ചമുട്ട പാലിലോ ജ്യൂസിലോ കലർത്തി കുടിക്കാറുണ്ട്. എന്നാൽ പച്ചമുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഗുണമാണോ?

പച്ചമുട്ട

പച്ചമുട്ട കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വേവിച്ച മുട്ടയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തെല്ലാമെന്ന് നോക്കാം.  

ശ്രദ്ധിക്കേണ്ടത്

പച്ചമുട്ടയുടെ തോടിലും ഉള്ളിലും സാൽമൊണെല്ല എന്ന അപകടകാരിയായ ബാക്ടീരിയ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഭക്ഷ്യവിഷബാധ, വയറുവേദന, ഛർദ്ദി, പനി എന്നിവയ്ക്ക് കാരണമാകും.

സാൽമൊണെല്ല

കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇത് പ്രധാന കാരണമായേക്കാം.

ആരോഗ്യപ്രശ്നങ്ങൾ

പച്ചമുട്ടയിൽ നിന്ന് ശരീരത്തിന് കൂടുതൽ പ്രോട്ടീൻ ലഭിക്കുമെന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. പച്ചമുട്ടയിൽ നിന്ന് ഏകദേശം 50 ശതമാനം പ്രോട്ടീൻ മാത്രമേ ശരീരത്തിന് സ്വീകരിക്കാൻ കഴിയൂ.

പ്രോട്ടീൻ

പച്ചമുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന അവിഡിൻ എന്ന പ്രോട്ടീൻ ശരീരത്തിലെ ബയോട്ടിനുമായി കൂടിച്ചേർന്ന് അവയുടെ ആഗിരണം തടസ്സപ്പെടുത്തുന്നു.

ബയോട്ടിൻ

മുട്ടയുടെ വെള്ളയും മഞ്ഞയും നന്നായി ഉറയ്ക്കുന്നതുവരെ പുഴുങ്ങിയോ ഓംലെറ്റാക്കിയോ കഴിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർ​ഗം.

കഴിക്കേണ്ടത്

മയോണൈസ് പോലുള്ള വിഭവങ്ങൾ ഉണ്ടാക്കാനോ പച്ചമുട്ട ഉപയോഗിക്കാനോ നിർബന്ധമാണെങ്കിൽ അണുവിമുക്തമാക്കിയ പാസ്ചറൈസ്ഡ് മുട്ടകൾ മാത്രം ഉപയോഗിക്കുക.

പാസ്ചറൈസ്ഡ്