08 April 2026
SHIJI MK
Image Credit: PTI
വോട്ട് ചെയ്യാന്‍ പുറപ്പെടും മുമ്പ് ആദ്യം വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നും വോട്ടിങ് സ്ലിപ്പ് ലഭിച്ചോയെന്നും ഉറപ്പാക്കേണ്ടതുണ്ട്. വോട്ടിങില്‍ സ്ലിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.
വോട്ടര്‍ ഐഡി കാര്‍ഡ് അല്ലെങ്കില്‍ മറ്റേതെങ്കിലും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് വോട്ട് ചെയ്യാനായി കൊണ്ടുപോകാം. ആധാര്‍, പാസ്‌പോര്‍ട്ട്, പാസ്ബുക്ക് തുടങ്ങി എന്തും എടുക്കാവുന്നതാണ്.
വോട്ട് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ തിരിച്ചറിയല്‍ രേഖ, വോട്ടര്‍ പട്ടികയിലെ പേര് എന്നിവയെല്ലാം പരിശോധിച്ചുറപ്പിക്കും. ശേഷം മാത്രമേ വോട്ട് ചെയ്യാനായി വിരലില്‍ മഷി പുരട്ടൂ.
ഇവിഎം മെഷീനിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. നിങ്ങള്‍ക്ക് ആര്‍ക്കാണോ വോട്ട് നല്‍കേണ്ടത് അവരുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണ്‍ അമര്‍ത്തി പിടിച്ച് വോട്ട് നല്‍കാം.
വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളോ കൊണ്ടുപോകരുത്. ഇനി അഥവ കൈവശമുണ്ടെങ്കില്‍ വോട്ട് ചെയ്യുന്നതിന് മുമ്പ് മാറ്റിവെക്കാം.
വോട്ട് അതീവ രഹസ്യമായി സൂക്ഷിക്കേണ്ട കാര്യമാണ്. നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്തുവെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ല. വോട്ടവകാശം കൃത്യമായി വിനിയോഗിക്കുക മാത്രമാണ് ലക്ഷ്യം.
പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ, ബാങ്ക്/പോസ്റ്റ് ഓഫിസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍ എന്നിവയെല്ലാം വോട്ട് ചെയ്യാനായി കൊണ്ടുപോകാവുന്നതാണ്.