വർക്കം ഫ്രം ഹോമിൽ എങ്ങനെ സ്മാർട്ടാവാം?

08 May 2025

Abdul Basith

Pic Credit: Unsplash

ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ പഠനത്തിൽ വർക്ക് ഫ്രം ഹോ സ്മാർട്ടാക്കാൻ ചില മാർഗങ്ങളുണ്ട്. ഈ മാർഗങ്ങൾ എന്താണെന്ന് പരിശോധിക്കാം.

സ്മാർട്ട് വർക്ക് ഫ്രം ഹോം

ഓരോ ദിവസം ഓരോ സ്ഥലത്തിരുന്ന് ജോലി ചെയ്യരുത്. ജോലി ചെയ്യാൻ ഒരു കൃത്യമായ വർക്ക് സ്പേസ് ഉണ്ടാവണം. എന്നും ഇവിടെയിരുന്നാവണം ജോലി ചെയ്യേണ്ടത്.

വർക്ക് സ്പേസ്

കൃത്യമായ ഒരു വർക്ക് ഷെഡ്യൂൾ ഉണ്ടാവണം. ഓഫീസിലെ തൊഴിൽ സമയത്തിൽ തന്നെ ജോലി ചെയ്യുക. മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കരുത്.

ഷെഡ്യൂൾ

ഈ ഷെഡ്യൂൾ മീറ്റിംഗുകളുടെ കാര്യത്തിലും ഉണ്ടാവണം. എപ്പോഴാണ് മറ്റുള്ളവരുമായി മീറ്റിങ് നടത്തേണ്ടത് എന്നത് വളരെ കൃത്യമായി ക്രമീകരിക്കണം.

മീറ്റിംഗ്

വസ്ത്രധാരണത്തിലും ശ്രദ്ധ വേണം. ഓഫീസിലേക്ക് പോകുമ്പോൾ എത്തരം വസ്ത്രങ്ങളാണോ ധരിക്കുക, അത് തന്നെ ധരിക്കാൻ ശ്രദ്ധിക്കണം.

വസ്ത്രധാരണം

സ്വന്തം ജോലിയിൽ മാത്രം എപ്പോഴും ശ്രദ്ധ കൊടുക്കരുത്. ടീം അംഗങ്ങളുമായി ആശയവിനിമയം നടത്താനുള്ള സമയം ഇടയ്ക്കിടെ കണ്ടെത്തണം.

ടീം

ജോലി ചെയ്യുന്നതിനിടെ ടിവി കാണുന്നതടക്കമുള്ള കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കുക. വീട്ടിലെ മറ്റ് ജോലികളും ഈ സമയത്ത് ചെയ്യരുത്.

ടെലിവിഷൻ

കുടുംബത്തിൽ ഒന്നിലധികം പേർ വർക്ക് ഫ്രം ഹോമിലുണ്ടെങ്കിൽ മറ്റുള്ളവർക്ക് അവരവരുടെ സ്പേസ് കൊടുത്താവണം ജോലി ചെയ്യേണ്ടത്.

കുടുംബം