08 MAY 2025
TV9 MALAYALAM
Image Courtesy: FREEPIK
ചിയ വിത്തുകൾ ഒരു സൂപ്പർഫുഡാണ്. അതിൽ നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിവിധ അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും, എല്ലാ ആളുകളിലും അത് ഫലിക്കണമെന്നില്ല. ആല്ലാത്തപക്ഷം മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.
ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞ ഇവ സ്മൂത്തികളിലും സാലഡുകളിലും ചേർത്ത് കഴിക്കും.
ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ചിയ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
എന്നാൽ ഇവ പ്രമേഹ മരുന്നുകളുമായി പൊരുത്തപെടണമെന്നില്ല. മെറ്റ്ഫോർമിൻ പോലുള്ള പ്രമേഹ മരുന്നുകളുടെ ആഗിരണത്തെ തടസ്സപ്പെടുത്തിയേക്കാം.
ഒമേഗ-3 ഫാറ്റി ആസിഡുകളും പൊട്ടാസ്യവും നിറഞ്ഞ ചിയ വിത്ത് ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് നല്ലതാണ്. എന്നാൽ രക്തസമ്മർദ്ദം കുറഞ്ഞവർ കഴിക്കരുത്.
ദഹനസംബന്ധമായ അവസ്ഥകളുള്ള വ്യക്തികൾ ചിയ വിത്തുകൾ മിതമായി കഴിക്കുക. കാരണം അമിതമായി കഴിക്കുന്നത് ലക്ഷണങ്ങൾ വഷളാക്കും.
ചിയ വിത്തുകൾ കഴിക്കുമ്പോൾ ചില വ്യക്തികൾക്ക് ചർമ്മത്തിൽ തിണർപ്പ്, ചൊറിച്ചിൽ അല്ലെങ്കിൽ ശ്വസന പ്രശ്നങ്ങൾ തുടങ്ങിയ അലർജി പ്രശ്നങ്ങൾ ഉണ്ടായേക്കാം.