18 February 2026
Nithya V
Image Courtesy: Getty
ചക്ക കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും അത് മുറിച്ചെടുക്കുന്നത് വലിയൊരു പണിയാണ്. കൈയിൽ ഒട്ടിപിടിക്കുന്ന ചക്കയരക്കാണ് പ്രധാന വില്ലൻ.
എന്നാൽ ചക്കയരക്ക് ഒട്ടും കൈയിൽ പറ്റാതെ വളരെ എളുപ്പത്തിൽ ചക്ക ചുളകൾ വേർതിരിച്ചെടുക്കാൻ സഹായിക്കുന്ന ചില വഴികൾ അറിഞ്ഞാലോ...
സാധാരണയായി നമ്മൾ ചക്ക നടുവേ മുറിച്ചാണ് ചുളകൾ എടുക്കാറുള്ളത്. എന്നാൽ ഈ രീതിക്ക് പകരം മറ്റ് ചില വഴികൾ പരീക്ഷിച്ചാലോ
പൈനാപ്പിൾ വൃത്തിയാക്കുന്നത് പോലെ, മൂർച്ചയുള്ള ഒരു കത്തിയുപയോഗിച്ച് ചക്കയുടെ മുള്ളുകളുള്ള പുറംതൊലി ആദ്യം ചെത്തി മാറ്റുക.
കൈയിൽ അരക്ക് പറ്റാതിരിക്കാൻ കത്തിയിൽ അല്പം വെളിച്ചെണ്ണ പുരട്ടുന്നത് നന്നായിരിക്കും. പുറംതൊലി നീക്കിയ ശേഷം, ഞെട്ടിന്റെ ഭാഗവും ചെത്തിക്കളയുക.
ഇങ്ങനെ ചെയ്യുമ്പോൾ പുറമെ കാണുന്ന അരക്ക് ഭൂരിഭാഗവും മാറുന്നതാണ്. തൊലി കളഞ്ഞ ചക്ക പകുതിയായി മുറിക്കുക.
ഈ സമയത്ത് നടുഭാഗം എളുപ്പത്തിൽ നീക്കം ചെയ്യാവുന്നതാണ്. ശേഷം വളരെ എളുപ്പത്തിൽ ചുളകൾ ഓരോന്നായി അടർത്തിയെടുക്കാം.
ഈ രീതിയിലൂടെ കൈയിലോ കത്തിയിലോ അധികം അരക്ക് പറ്റാതെ തന്നെ മിനിറ്റുകൾക്കുള്ളിൽ ചക്ക വൃത്തിയാക്കി എടുക്കാം.