20 January 2026
Sarika KP
Image Courtesy: Getty
അടുക്കളയിൽ സ്ഥിരം കാണുന്ന ഒന്നാണ് ചെറുനാരങ്ങ. ശരീരത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതിൽ ഇവ വലിയ പങ്കുവഹിക്കുന്നു.
നിരവധി ഗുണങ്ങളുള്ള നാരങ്ങ നേരാംവണ്ണം സൂക്ഷിച്ചുവെച്ചില്ലെങ്കിൽ ചെറിയ സമയത്തിനുള്ളിൽ ഇവ ഉപയോഗശൂന്യമാകും.
പുറംന്തോടിലെ ഈർപ്പം നഷ്ടപ്പെടുകയും അവയിലെ കറുത്ത പാടുകൾ വികസിക്കാൻ തുടങ്ങുകയും അതുവഴി അഴുകാനും തുടങ്ങും.
ഇതുവഴി രുചി നഷ്ടപ്പെടാനും കാരണമാകുന്നു. എന്നാൽ ചെറുനാരങ്ങ കൂടുതൽ ദിവസം കേടുകൂടാതെ സൂക്ഷിക്കാൻ ഏതാനും വഴികൾ ഇതാ..
എപ്പോഴും സിപ്ലോക്ക് ബാഗുകളിൽ കെട്ടിവെക്കാൻ ശ്രമിക്കുക. ഇതുവഴി കൂടുതൽ വായുകടക്കാതെയിരിക്കുകയും കേടുകൂടാതിരിക്കാനും സഹായിക്കും.
അവശേഷിക്കുന്ന കഷ്ണം ഒരു പാത്രത്തിലാക്കി അതിന് പ്ലാസ്റ്റിക് കൊണ്ട് മൂടിക്കെട്ടുക. വായുകടകക്കാത്ത പാത്രത്തിലാക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കുക.
ഒരു ഗ്ലാസ് ജാറിൽ നിറയെ വെള്ളമെടുത്ത് നാരങ്ങ അതിൽ നിക്ഷേപിച്ച് റഫ്രിജറേറ്ററിൽ കേടുകൂടാതെ സൂക്ഷിക്കാം.
നാരങ്ങ വാങ്ങുമ്പോള്‍ കട്ടികുറഞ്ഞ പുറംന്തോടുള്ളവ വാങ്ങാൻ ശ്രദ്ധിക്കുക. പച്ചക്കളറിലുള്ള നാരങ്ങ വാങ്ങുന്നത് കൂടുതൽക്കാലം സൂക്ഷിക്കും.