28 July 2025
Abdul Basith
Pic Credit: PTI
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ഐതിഹാസിക സമനില പിടിച്ചു. ഇംഗ്ലണ്ട് വിജയിക്കുമെന്ന് കരുതിയ കളിയാണ് ഇന്ത്യ പൊരുതി സമനില ആക്കിയത്.
രണ്ടാം ഈന്നിംഗ്സിൽ ശുഭ്മൻ ഗിൽ, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർ സെഞ്ചുറികൾ നേടിയപ്പോൾ കെഎൽ രാഹുൽ 90 റൺസെടുത്തു.
ഈ പ്രകടനത്തിനിടെ പല താരങ്ങളും റെക്കോർഡുകളിലെത്തി. ഇതിനൊപ്പം കെഎൽ രാഹുലും വളരെ സവിശേഷകരമായ ഒരു റെക്കോർഡ് കുറിച്ചു.
ഇംഗ്ലണ്ടിലെ ഒരു ടെസ്റ്റ് പരമ്പരയിൽ 500 റൺസിലധികം നേടുന്ന രണ്ടാമത്തെ മാത്രം ഏഷ്യക്കാരനായ ഓപ്പണിങ് ബാറ്ററെന്നതാണ് റെക്കോർഡ്.
രണ്ടാം ഇന്നിംഗ്സിൽ 90 റൺസെടുത്ത താരത്തിന് ഇതുവരെ ഈ പരമ്പരയിൽ 511 റൺസായി. ആദ്യ ഇന്നിംഗ്സിൽ താരം 46 റൺസ് നേടിയിരുന്നു.
സുനിൽ ഗവാസ്കറാണ് രാഹുലിന് മുൻപ് ഈ നേട്ടത്തിലെത്തിയ ഏഷ്യൻ ഓപ്പണർ. 1979ലെ പരമ്പരയിൽ ഗവാസ്കർ ആകെ 542 റൺസ് നേടി.
പരമ്പരയിൽ കെഎൽ രാഹുൽ തകർപ്പൻ ഫോമിലാണ്. നാല് മത്സരങ്ങളിൽ നിന്ന് ഇതുവരെ രണ്ട് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും താരം നേടി.
ആദ്യ ഇന്നിംഗ്സിൽ 358 റൺസിന് പുറത്തായ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 425 റൺസെടുത്തുനിൽക്കെ ഇംഗ്ലണ്ട് സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.