Abdul Basith
Pic Credit: Unsplash
Abdul Basith
07 January 2026
ഡ്രൈ ഫ്രൂട്ട്സിൽ ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. എന്നാൽ, ഇത് അധികമാവാൻ പാടില്ല. ഡ്രൈ ഫ്രൂട്ട്സ് അധികം കഴിക്കുമ്പോഴുണ്ടാവുന്ന പ്രശ്നങ്ങൾ.
ഡ്രൈ ഫ്രൂട്ട്സ് കൂടുതൽ കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിലേക്ക് നയിക്കും. കലോറി കൂടുതലുള്ളതനാൽ തടിയ്ക്കാനുള്ള സാധ്യതയുണ്ട്.
ഡ്രൈ ഫ്രൂട്ട്സിൽ ഫൈബർ വളരെ കൂടുതലാണ്. ഇത് ബ്ലോട്ടിങ്, ഗ്യാസ്, വയറിളക്കം, മലബന്ധം തുടങ്ങിയ പലവിധ ദഹനപ്രശ്നങ്ങളുണ്ടാക്കാം.
മധുരമുള്ള ഡ്രൈ ഫ്രൂട്ട്സ് കൂടുതലായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാനിടയുണ്ട്. ഇതുവഴി പ്രമേഹമുണ്ടാവാം.
ഇത്തരം ഡ്രൈ ഫ്രൂട്ട്സ് പലതും പല്ലിൽ ഒട്ടിപ്പിടിക്കാറുണ്ട്. ഇത് ദന്താരോഗ്യത്തെ മോശമാക്കി ദന്തക്ഷയത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.
അലർജിയുടെ പ്രശ്നങ്ങൾ ഉള്ളവർക്ക് ഡ്രൈ ഫ്രൂട്ട് മിക്സിലെ നട്ട്സ് കടുത്ത ബുദ്ധിമുട്ടുകളുണ്ടാക്കും. ആസ്ത്മ അടക്കം ഉണ്ടായേക്കാം.
ഡ്രൈഫ്രൂട്ട്സിൽ അധികമായുള്ള പ്രോട്ടീനും ഫാറ്റും ചർമ്മത്തിന് പ്രശ്നമാണ്. സീബം പ്രൊഡക്ഷൻ വർധിപ്പിച്ച് മുഖക്കുരുവിന് സാധ്യതയുണ്ടാക്കും.
മറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കി ഡ്രൈ ഫ്രൂട്ട്സ് കൂടുതൽ കഴിക്കുന്നത് പോഷക അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. ഇതും ഒരു പ്രശ്നമാണ്.