06 JULY 2025
SHIJI MK
Image Courtesy: Getty Images
മനുഷ്യ ശരീരത്തിലെ ഏറെ പ്രാധാന്യമുള്ള അവയവമാണ് കരള്‍. വിഷപദാര്‍ത്ഥങ്ങളെ വിഘടിപ്പിക്കുകയും പിത്തരസം ഉത്പാദിപ്പിക്കുകയും പോലുള്ള ജോലികളാണ് കരളിന്റേത്.
കരളില്‍ വളരുന്ന ട്യൂമറിനെ കുറിച്ച് പലരും ബോധവാന്മാരല്ല. പലരും ട്യൂമറുകള്‍ വളരെ വൈകിയുമാണ് കണ്ടെത്തുന്നത് എന്നതാണ് കാര്യം.
കരളില്‍ ട്യൂമറുണ്ടെങ്കില്‍ വയറില്‍ അസ്വസ്ഥ, ക്ഷീണം, ശരീരഭാരം കുറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകും. അവ ഒരിക്കലും അവഗണിക്കരുത്.
കരളില്‍ ട്യൂമറുണ്ടെങ്കില്‍ വയറിന്റെ മുകളില്‍ വലതുഭാഗത്തായി സ്ഥിരമായ വേദന അനുഭവപ്പെടുന്നതാണ്. ഇതുണ്ടെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക.
ഭക്ഷണത്തോട് താത്പര്യമില്ലാതാകുക, വയര്‍ വേഗത്തില്‍ നിറഞ്ഞതുപോലെ തോന്നുക തുടങ്ങിയവയും കരളില്‍ ട്യൂമര്‍ വളരുന്നതിന്റെ ലക്ഷണമാണ്.
എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും കരളില്‍ ട്യൂമര്‍ വളരുന്നതിന്റെ ലക്ഷണമാണ്. എപ്പോഴും ക്ഷീണമുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടുക.
കരളിലുണ്ടാകുന്ന ട്യൂമര്‍ വാരിയെല്ലുകള്‍ക്ക് താഴെയായി മുഴ പോലെ തോന്നുന്ന രീതിയില്‍ വലുതാകും. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടാലും ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.