17 August 2026
AMAL KV
Photo Credit: Social Media
പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ സിനിമയാണ് ഐ നോബഡി.
ജൂലൈ 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. സിനിമ ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.
ഓഗസ്റ്റ് 25 മുതലാണ് ഐ നോബഡി സ്ട്രീമിംഗ് ആരംഭിക്കുന്നത്. ജിയോ ഹോട്ടസ്റ്റർ ആണ് ഐ നോബഡിയുടെ സ്ട്രീമിംഗ് അവകാശം നേടിയിരിക്കുന്നത്.
നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിച്ച സിനിമയാണ് ഇത്.
ബാങ്ക് ഉദ്യോഗസ്ഥനായ രാജവീൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
രാജീവൻ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി ഒരു ബാങ്ക് മോഷണത്തെ കുറിച്ചുള്ള കഥയാണ് ഐ നോബഡി പറയുന്നത്.
ഇമോഷനുകൾക്ക് ഒപ്പം ആക്ഷനും വലിയ പ്രാധാന്യമാണ് സമീര്‍ അബ്ദുൾ തിരക്കഥ ഒരുക്കിയ സിനിമയിൽ നൽകിയിരിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയുമാണ് ഐ നോബഡിയുടെ നിർമ്മാണം