15 August 2026

Sumeesh T Unneen

സ്വാതന്ത്ര്യ ദിനാഘോഷ വേദിയിൽ വിജയ്ക്ക് തൃഷയുടെ സല്യൂട്ട്  

Photo Credit: Social Media

ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ മുഖ്യമന്ത്രി വിജയ് ദേശീയ പതാക ഉയർത്തിയ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ നടി തൃഷ കൃഷ്ണനും പങ്കെടുത്തു

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ തൃഷ

ചടങ്ങിൽ മുൻനിരയിൽ വിജയ്‌യുടെ മാതാപിതാക്കൾക്ക് ഒപ്പമാണ് തൃഷ ഇരുന്നത്. താരത്തിന്റെ വേദിയിലേക്കുള്ള വരവിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്

വിജയ്‌യുടെ മാതാപിതാക്കൾക്കൊപ്പം

പരേഡ് പരിശോധിക്കുന്നതിന്റെ ഭാഗമായി ജീപ്പിൽ കടന്നുപോയ വിജയ്‌യെ തൃഷ സല്യൂട്ട് ചെയ്യുന്ന വീഡിയോ ഏറെ ശ്രദ്ധ നേടി

മുഖ്യമന്ത്രിക്ക് സല്യൂട്ട്

സ്വർണ്ണ നിറത്തിലുള്ള സാരിയിൽ ലളിതമായ ആഭരണങ്ങൾ അണിഞ്ഞാണ് തൃഷ എത്തിയത്. മുല്ലപ്പൂ ചൂടിയുള്ള താരത്തിൻ്റെ ഈ ലുക്ക് വേദിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട

സാരിയിൽ തിളങ്ങി താരം

വിവാഹ മോചനത്തിൽ നിന്നും വിജയ്‌യുടെ ഭാര്യ സംഗീത പിന്മാറിയതിന് ശേഷവും, ഇരുവരും ഒരുമിച്ചുള്ള പൊതുവേദികളിലെ സാന്നിധ്യം പുതിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്

വീണ്ടും വാർത്തകളിൽ

ഗില്ലി, തിരുപ്പാച്ചി, കുരുവി, ലിയോ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകത്തെ ഏറ്റവും പ്രിയപ്പെട്ട ഓൺ-സ്ക്രീൻ താരജോഡികളാണ് ഇരുവരും

എന്നും പ്രിയപ്പെട്ട താരജോഡികൾ

ഇരുവരെയും ചേർത്ത് നിരവധി അഭ്യൂഹങ്ങൾ ഗോസിപ്പ് കോളങ്ങളിൽ എക്കാലത്തും പ്രചരിക്കുന്നുണ്ടെങ്കിലും, തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇരുവരും വ്യക്തമാക്കുന്നത്

ഗോസിപ്പുകൾക്ക് മറുപടി

മെയ് മാസം നടന്ന വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലുൾപ്പെടെ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലുകളിലെല്ലാം തൃഷയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു

സുപ്രധാന ചടങ്ങുകളിലെ സാന്നിധ്യം