Abdul Basith
Pic Credit: PTI
Abdul Basith
15 January 2026
സമീപകാലത്തായി ഇന്ത്യൻ ജഴ്സിയിൽ വിരാട് കോലി തകർപ്പൻ ഫോമിലാണ്. തുടർ ഫിഫ്റ്റികളും സെഞ്ചുറികളുമായി കോലി കുതിയ്ക്കുകയാണ്.
ഓസീസിനെതിരെ രണ്ട് തുടർ ഡക്കുകൾക്ക് ശേഷം മൂന്നാമത്തെ കളി 74 റൺസ് നേടിയ കോലി പിന്നീട് ദക്ഷിണാഫ്രിക്കക്കെതിരെ ഗംഭീര ഫോമിലെത്തി.
ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് തുടർ സെഞ്ചുറിയും പുറത്താവാതെ 65 റൺസും നേടിയ കോലി പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
ന്യൂസീലൻഡിനെതിരെയും കോലി ഫോം തുടരുകയാണ്. ആദ്യ കളി 93 റൺസ് നേടി ടോപ്പ് സ്കോററായ വിരാട് കോലിയായിരുന്നു ടോപ്പ് സ്കോറർ.
കഴിഞ്ഞ കളിയിൽ 23 റൺസ് മാത്രമെടുത്ത് പുറത്തായെങ്കിലും വിരാട് കോലി ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
കഴിഞ്ഞ കുറച്ചുനാളയി രോഹിത് ശർമ്മയായിരുന്നു റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. രോഹിതിനെ മറികടന്നാണ് കോലി വീണ്ടും ഒന്നാമതെത്തിയത്.
പുതിയ റാങ്കിങ് അനുസരിച്ച് കോലിയുടെ റേറ്റിങ് 785 ആണ്. കേവലം ഒരു പോയിൻ്റ് വ്യത്യാസത്തിൽ ന്യൂസീലൻഡ് താരം ഡാരിൽ മിച്ചൽ രണ്ടാമത്.
ഒന്നാം സ്ഥാനത്തുനിന്ന് രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തേക്കിറങ്ങി. 775 റേറ്റിങുമായാണ് രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തെത്തിയത്.