January 15 2026

SHIJI MK

Image Courtesy:  Getty Images

മുട്ട പൊരിക്കേണ്ടത് എങ്ങനെ? എണ്ണ പുരട്ടാറുണ്ടല്ലേ?

പതിവായി മുട്ട കഴിക്കുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. ഭൂരിഭാഗം ആളുകള്‍ക്കും പൊരിച്ച് കഴിക്കുന്നതാകും ഇഷ്ടം. എന്നാല്‍ ശരിയായ രീതിയിലാണോ അതുണ്ടാക്കാറുള്ളത്?

മുട്ട

എണ്ണ ഒഴിച്ചും ഒഴിക്കാതെയും മുട്ട പൊരിക്കുന്നവരുണ്ട്. എന്നാല്‍ എണ്ണയില്ലാതെ മുട്ട പൊരിച്ചാല്‍ പാനില്‍ ഒട്ടിപ്പിടിക്കും. അതിനാല്‍ എപ്പോഴും എണ്ണ ഉപയോഗിക്കുക.

എണ്ണ

മുട്ടയില്‍ എണ്ണ ഒഴിച്ചില്ലെങ്കില്‍ പലപ്പോഴും അതിന് രുചി തോന്നിക്കില്ല. മാത്രമല്ല, മുട്ട മറിച്ചിടാനും വലിയ ബുദ്ധിമുട്ട് തോന്നും. രുചിയ്ക്കും രൂപത്തിനും എണ്ണ വേണം.

രുചി

വെളിച്ചെണ്ണ ഇഷ്ടമില്ലാത്ത ആളുകള്‍ക്ക് മുട്ട പൊരിക്കുമ്പോള്‍ വെണ്ണ ഉപയോഗിക്കാവുന്നതാണ്. ഒരു ടീസ്പൂണ്‍ വെണ്ണ ഉണ്ടെങ്കില്‍ സ്വാദിഷ്ടമായ മുട്ട പൊരിച്ചത് ഉണ്ടാക്കാം.

വെണ്ണ

എണ്ണയും വെണ്ണയുമെല്ലാം ചേര്‍ക്കുന്നത് പാത്രത്തില്‍ മുട്ട ഒട്ടിപ്പിടിക്കുന്നത് തടയാനും നന്നായി വേവാനും സഹായിക്കും. എന്നാല്‍ എണ്ണ അമിതമാകരുത്.

ഉണ്ടാകില്ല

നോണ്‍ സ്റ്റിക്ക് പാത്രമായാലും അല്‍പം എണ്ണ പുരട്ടുന്നത് നല്ലതാണ്. എന്നാല്‍ ഇത്തരം പാത്രങ്ങളില്‍ വലിയ അളവില്‍ എണ്ണയുടെ ആവശ്യം വരില്ലെന്ന കാര്യം ശ്രദ്ധിക്കുക.

പാത്രം

വെളിച്ചെണ്ണയ്ക്ക് പകരമായി ഒലിവ് ഓയില്‍, നെയ്യ് തുടങ്ങിയവയും മുട്ട പൊരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം, ഓരോന്നു ഓരോ ടേസ്റ്റ് നല്‍കുന്നു.

ഇവ