12 February 2026
Jayadevan A M
Image Courtesy: Getty
മലയാളികളുടെ പ്രധാന ഭക്ഷണം ചോറാണ്. എന്നാല്‍ അമിതമായി ചോറ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് പലര്‍ക്കും അറിയാം
ഒരു നേരം മാത്രം ചോറ് കഴിക്കുന്നതാണ് നല്ലത്. ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. കഠിനമായ ശാരീരിക അധ്വാനം ചെയ്യുന്നവര്‍ക്ക് രണ്ട് നേരം ചോറ് കഴിക്കുന്നതില്‍ കുഴപ്പമില്ല
ചോറില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലാണ്. കഠിനമായ ശാരീരിക അധ്വാനം ചെയ്യുന്നവര്‍ക്ക് ഇത് ആവശ്യമാണ്. എന്നാല്‍ ശാരീരിക അധ്വാനം കുറവുള്ളവര്‍ അരിയുടെ അളവ് കുറയ്ക്കണം
പ്ലേറ്റില്‍ പകുതി ഭാഗം പച്ചക്കറികള്‍, ബാക്കി പകുതിയില്‍ ഒരു ഭാഗം ചോറ്, മറു ഭാഗം പ്രോട്ടീന്‍ (മുട്ട, പയര്‍ വര്‍ഗങ്ങള്‍) എന്നിങ്ങനെയാണ് നല്ലത്
രാത്രി വൈകി ചോറ് കഴിക്കുന്നത് നല്ലതല്ല. എന്നാല്‍ ഉച്ചഭക്ഷണത്തിന് ചോറ് കഴിക്കുന്നതാണ് ദഹനത്തിന് നല്ലത്
തവിടുള്ള അരി (ബ്രൗണ്‍ റൈസ്) ആണ് വെള്ള അരിയെക്കാള്‍ നല്ലത്. ചോറിന്റെ അളവ് കുറച്ച് കൂടുതല്‍ കറികളും പച്ചക്കറികളും ഉള്‍പ്പെടുന്നതും നല്ലത്.
പ്രമേഹം പോലുള്ള ആരോഗ്യപ്രശ്‌നമുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ചോറ് കഴിക്കുക. നിര്‍ദ്ദേശം കൃത്യമായി പാലിക്കുക
പൊതുവായ വിവരങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ വെബ്‌സ്റ്റോറിയാണിത്. പ്രൊഫഷണല്‍ വൈദ്യോപദേശത്തിന് പകരമല്ല