30 January 2026
Aswathy Balachandran
Image Courtesy: Unsplash
മസ്തിഷ്ക വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും പ്രഭാതഭക്ഷണം അത്യന്താപേക്ഷിതമായതിനാൽ ഇതിനെ 'ബ്രെയിൻ ഫുഡ്' എന്ന് വിളിക്കുന്നു.
പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും മികച്ച ശ്രദ്ധയും ഓർമ്മശക്തിയും പഠനമികവും ഉണ്ടാകാൻ സഹായിക്കുന്നു.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിനും ഗ്ലൂക്കോസ് ടോളറൻസിനും കാരണമാവുകയും അതുവഴി ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മികച്ച ഫലം ലഭിക്കുന്നതിനായി രാവിലെ എട്ട് മണിക്ക് മുൻപായി പ്രഭാതഭക്ഷണം കഴിക്കണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
മാനസികാരോഗ്യം നിലനിർത്തുന്നതിനു പ്രധാന പങ്ക് വഹിക്കുന്ന 'സെറോട്ടോണിൻ' എന്ന ന്യൂറോട്രാൻസ്മിറ്ററിനെ പ്രഭാതഭക്ഷണം സ്വാധീനിക്കുന്നു.
രാവിലെ ഭക്ഷണം കഴിക്കാതിരിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ വർദ്ധനവ്, നീർവീക്കം എന്നിവയ്ക്ക് കാരണമാകും.
പ്രഭാതഭക്ഷണം വെെകി കഴിക്കുന്നത് ഗ്യാസ്, അസിഡിറ്റി തുടങ്ങിയ ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകും.
ശരീരത്തിന് ആവശ്യമായ ഊർജ്ജവും പോഷകങ്ങളും ലഭിക്കാൻ പ്രഭാതഭക്ഷണത്തിൽ ഗുണമേന്മയുള്ള ആഹാരങ്ങൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.