20 June 2026

ASHLI C

കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ

PPHOTO CREDIT: TV9 NETWORK

ഓരോ മനുഷ്യനും വ്യത്യസ്തനാണ്. ചിലർക്ക് ഒരുപാട് പേർക്കൊപ്പം അടിച്ചുപൊളിച്ചിരിക്കാൻ ആയിരിക്കും ഇഷ്ടം. എന്നാൽ മറ്റു ചിലർക്കാവട്ടെ തനിച്ചിരിക്കുന്നതായിരിക്കും ഇഷ്ടം.

മനുഷ്യർ

ജ്യോതിഷപ്രകാരം പൊതുവേ ഏകാന്തത ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ സ്വന്തം ചിന്തകളിലേക്ക് ചുരുങ്ങുന്ന ചില നക്ഷത്രക്കാരുണ്ട്. ഉൾവലിഞ്ഞ പ്രകൃതക്കാർ.അവർ ആരൊക്കെ എന്ന് നോക്കാം.

ജ്യോതിഷം

ആയില്യം നക്ഷത്രക്കാർ പൊതുവേ രഹസ്യ സ്വഭാവമുള്ളവരാണ്. സ്വന്തം വികാരങ്ങളും ചിന്തകളും മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ഇവർക്ക് ഇഷ്ടമല്ല. ഇവർക്ക് ഒറ്റയ്ക്കിരിക്കാനാണ് കൂടുതൽ ഇഷ്ടം.

ആയില്യം

വളരെ പെട്ടെന്ന് ആരുമായും അടുക്കാത്ത ഒരു പ്രകൃതക്കാരാണ് ഇവർ. സ്വന്തം കാര്യങ്ങളിൽ മറ്റുള്ളവരെ ഇടപെടുന്നവർക്ക് ഇഷ്ടമല്ല. ഏകാന്തതയിൽ നിന്നും പോസിറ്റീവ് എനർജി ഉൾക്കൊള്ളുന്നവരാണ് ഇക്കൂട്ടർ.

ജ്യേഷ്ട

അവിട്ടം നക്ഷത്ര കാണുമ്പോൾ ബോൾഡ് ആയി തോന്നുമെങ്കിലും മനസ്സമാധാനത്തിനു വേണ്ടി ഏകാന്തത ഇവർ പൊതുവിൽ ആഗ്രഹിക്കാറുണ്ട്. തനിച്ചു കാര്യങ്ങൾ ചെയ്യാനാണ് ഇവർക്ക് ഇഷ്ടം.

അവിട്ടം

ജ്യോതിഷത്തിൽ രഹസ്യങ്ങളുടെ നക്ഷത്രം എന്നാണ് ഇവർ അറിയപ്പെടുന്നത്. ഒരുപാട് ചിന്തിക്കുന്നവരും അല്പം ഉൾവലിഞ്ഞവരും ആണിവർ.

ചതയം

ആത്മീയ ചിന്തകളും തത്വചിന്തകളും ഏറെയുള്ള നക്ഷത്രമാണിത്. ആഡംബരങ്ങളെക്കാളും ബഹളങ്ങളെക്കാളും ഇവർക്ക് ശാന്തമായ അന്തരീക്ഷമാണ് ഇഷ്ടം. അതിനാൽ ഏകാന്തത ഇഷ്ടപ്പെടുന്നു.

പൂരുരുട്ടാതി

ജ്യോതിഷത്തെ ആസ്പദമാക്കി നക്ഷത്രങ്ങളുടെ പൊതുസ്വഭാവമാണ് ഇവ. ഓരോ വ്യക്തിയുടെയും ലഗ്നം, ചന്ദ്രന്റെ സ്ഥാനം, ജാതകത്തിലെ മറ്റ് ഗ്രഹങ്ങളുടെ സ്വാധീനം എന്നിവപ്രകാരം സ്വഭാവത്തിൽ മാറ്റങ്ങൾ വരാം.

ശ്രദ്ധിക്കുക