27 October 2025
Abdul Basith
Pic Credit: Pexels
പ്രമേഹരോഗികൾക്ക് ധൈര്യപൂർവം കഴിക്കാൻ പറ്റുന്ന ചില ഭക്ഷണങ്ങളുണ്ട്. ഈ ഭക്ഷണങ്ങളിൽ ചിലത് ഏതെന്ന് പരിശോധിക്കാം.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണമാണ് മീൻ. അതുകൊണ്ട് തന്നെ പ്രമേഹരോഗികൾക്ക് ധൈര്യമായി ഇഷ്ടം പോലെ മീൻ കഴിക്കാം.
ഇലക്കറികളിൽ കലോറിയും കാർബും കുറവാണ്. ഫൈബർ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ കൊണ്ടും ഇവ സമ്പന്നമാണ്. ഇതും കഴിക്കാം.
അവക്കാഡോയിൽ ഹെൽത്തി ഫാറ്റും ഫൈബറും ധാരാളമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിച്ച് വയറ് നിറഞ്ഞതായി തോന്നിക്കും.
പ്രമേഹരോഗികൾക്ക് പയറുവർഗങ്ങളും ധൈര്യപൂർവം കഴിക്കാം. കറുത്ത കടല, വെള്ളക്കടല, പരിപ്പ് തുടങ്ങിയവയൊക്കെ കഴിക്കാവുന്നതാണ്.
സൂപ്പർ ഫുഡാണ് മുട്ട. മുട്ട ഇൻഫ്ലമേഷൻ കുറയ്ക്കും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. മുട്ട കഴിക്കുന്നത് വഴി ഗുഡ് കൊളസ്ട്രോളും മെച്ചപ്പെടും.
കുതിർത്ത ചിയ സീഡ്സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഉയർന്ന ഫൈബർ കണ്ടൻ്റും കുതിർത്ത ചിയ സീഡ്സിലുണ്ട്.
വൈറ്റമിൻ സി, മഗ്നീഷ്യം, ഡൈജസ്റ്റീവ് കാർബ്സ് തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോകൊളി. ഇതും കഴിക്കാവുന്നതാണ്.