02 November 2025

Sarika KP

ദിവസവും ഒരു നെല്ലിക്ക കഴിച്ചാൽ എന്ത് സംഭവിക്കും?

Image Courtesy: Unsplash

വലുപ്പത്തിൽ ചെറുതാണെങ്കിലും ഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലാണ് നെല്ലിക്ക. വൈറ്റമിൻ സി, കാൽസ്യം, ഇരുമ്പ് തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്. 

നെല്ലിക്ക

 രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോ​ഗ്യത്തിനും നല്ലതാണ് നെല്ലിക. ഇത് അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു.

 ഹൃദയാരോ​ഗ്യം

ഏറെ ​ഗുണങ്ങളുള്ള  ഒരു വലിയ നെല്ലിക്ക ദിവസവും കഴിച്ചാൽ ഡോക്ടറെ കാണേണ്ടി വരില്ലെന്നാണ് വിദഗ്ധരായവർ പറയുന്നത്.

ദിവസവും കഴിച്ചാൽ 

നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. 

രോഗപ്രതിരോധ ശേഷി 

നെല്ലിക്ക സുഗമമായ ദഹനത്തിന് സഹായിക്കുകയും വയറു വീർക്കൽ അല്ലെങ്കിൽ അസിഡിറ്റി പോലുള്ള സാധാരണ ദഹന പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു.

ദഹനത്തിന് സഹായിക്കുന്നു

രക്തത്തിലെ ഗ്ലൂക്കോസിന്റെ പെട്ടെന്നുള്ള കുതിച്ചുചാട്ടം തടയാൻ സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു 

പഞ്ചസാരയുടെ അളവ്

‌നെല്ലിക്ക വാർധക്യത്തിന്റെ ലക്ഷണങ്ങളെ മന്ദഗതിയിലാക്കുകയും മിനുസമാർന്നതും തിളക്കമുള്ളതുമായ ചർമ്മം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. 

തിളക്കമുള്ള ചർമ്മം

നെല്ലിക്ക പതിവായി കഴിക്കുന്നത് താരൻ നിയന്ത്രിക്കാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നുവെന്നാണ് പഠനം

മുടി കൊഴിച്ചിലും താരനും കുറയ്ക്കുന്നു