16 March 2026
Jayadevan A M
Image Courtesy: Getty Images
ചര്‍മ്മത്തിന്റെ ആരോഗ്യത്തിലും, സൗന്ദര്യ സംരക്ഷണത്തിലും സണ്‍സ്‌ക്രീന്‍ വലിയ പങ്ക് വഹിക്കുന്നു. പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണ് പലരും ഇത് ഉപയോഗിക്കുന്നത്
എന്നാല്‍ വെയിലത്ത് പോകുമ്പോള്‍ മാത്രമല്ല സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്. വീടിനുള്ളില്‍ ആയിരിക്കുമ്പോഴും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാണ് നല്ലത്
സൂര്യപ്രകാശത്തിലെ യുവിഎ രശ്മികള്‍ വീടിനുള്ളിലും എത്താം. ഇതില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത് പ്രധാനമാണ്
പലരും ഒരു ദിവസം ഒറ്റത്തവണ മാത്രം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവരാകാം. ഓരോ നാല് മണിക്കൂറിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാണ് നല്ലത്
ഒരുപാട് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടതില്ല. അര ടീസ്പൂണിന് സമാനമായ അളവില്‍ മാത്രം സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചാല്‍ മതി
മേഘാവൃതമായ ദിവസങ്ങളില്‍ സണ്‍സ്‌ക്രീന്‍ വേണ്ടെന്ന് കരുതുന്നവരുണ്ട്. ഇത് തെറ്റായ ധാരണയാണ്. ഇത്തരം ദിവസങ്ങളിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം
തണുപ്പുകാലത്തും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. ഇല്ലെങ്കില്‍ പിഗ്മെന്റേഷന്‍, ടാനിങ് എന്നിവയ്ക്ക് കാരണമായേക്കാം
പൊതുവായ വിവരങ്ങള്‍ക്ക് മാത്രമുള്ള ഈ വെബ്‌സ്റ്റോറി വിദഗ്‌ധോപദേശത്തിന് പകരമല്ല. സംശയങ്ങള്‍ക്ക് ഡെര്‍മാറ്റോളജിസ്റ്റിനെ സമീപിക്കുക