മറികടന്നത് ഇതിഹാസത്തെ, ആകാശ് ദീപിന് തകർപ്പൻ റെക്കോർഡ്

07 July 2025

Abdul Basith

Pic Credit: Unsplash

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം കുറിച്ചിരുന്നു. 336 റൺസിൻ്റെ പടുകൂറ്റൻ വിജയമാണ് ഇന്ത്യ നേടിയത്.

ഇന്ത്യ - ഇംഗ്ലണ്ട്

ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ആണ് ഇന്ത്യയുടെ പ്രധാന പെർഫോർമർ. ആദ്യ ഇന്നിംഗ്സിൽ ഇരട്ടസെഞ്ചുറിയും രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറിയും ഗിൽ നേടി.

ശുഭ്മൻ ഗിൽ

ഇതിനൊപ്പം തിളങ്ങിയ മറ്റൊരു താരമാണ് പേസർ ആകാശ് ദീപ്. ബുംറക്ക് പകരം രണ്ടാം ടെസ്റ്റിലെത്തിയ ആകാശ് ആകെ 10 വിക്കറ്റുകളാണ് നേടിയത്.

ആകാശ് ദീപ്

ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റ് നേടിയ താരം രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റുകൾ സ്വന്തമാക്കി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കായി.

ഇന്നിംഗ്സ്

ഈ പ്രകടനത്തോടെ ആകാശ് ദീപ് ഒരു തകർപ്പൻ റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു. മുൻ ഇതിഹാസ താരത്തെയാണ് ആകാശ് മറികടന്നത്.

റെക്കോർഡ്

ഇംഗ്ലണ്ടിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമായിരുന്നു ആകാശിൻ്റേത്. 187 റൺസ് വഴങ്ങിയാണ് താരം 10 വിക്കറ്റ് വീഴ്ത്തിയത്.

ബെസ്റ്റ് ഫിഗർ

മുൻ താരം ചേതൻ ശർമ്മയെ ഈ റെക്കോർഡിൽ പിന്നിലാക്കാൻ ആകാശിന് കഴിഞ്ഞു. ചേതൻ ശർമ്മ 10 വിക്കറ്റ് വീഴ്ത്തിയപ്പോൾ 188 റൺസ് വഴങ്ങി.

ചേതൻ ശർമ്മ

പരമ്പരയിൽ രണ്ട് മത്സരം അവസാനിക്കുമ്പോൾ ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിക്കുകയാണ്. മൂന്നാം മത്സരം ലോർഡ്സിൽ നടക്കും.

പരമ്പര