27 July 2025
Abdul Basith
Pic Credit: PTI
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരം മാഞ്ചസ്റ്ററിൽ പുരോഗമിക്കുകയാണ്. മത്സരത്തിൽ ഇംഗ്ലണ്ടിനാണ് നിലവിൽ മേൽക്കൈ.
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 358 റൺസെടുക്കുന്നതിനിടെ ഓൾഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 669 റൺസിൻ്റെ കൂറ്റൻ സ്കോർ കുറിച്ചു.
ഇംഗ്ലണ്ടിൻ്റെ പടുകൂറ്റൻ സ്കോറിൽ ജോ റൂട്ട് ആണ് നിർണായക പ്രകടനം നടത്തിയത്. താരം സെഞ്ചുറി നേടി ഇംഗ്ലണ്ടിനെ മുന്നിൽ നിന്ന് നയിച്ചു.
ഈ പ്രകടനത്തോടെ ജോ റൂട്ട് പല റെക്കോർഡുകളും തിരുത്തിക്കുറിച്ചു. 248 പന്തുകൾ നേരിട്ട ജോ റൂട്ട് 150 റൺസ് നേടി പുറത്താവുകയായിരുന്നു.
ഇതോടെ ഇന്ത്യക്കെതിരെ ഏറ്റവുമധികം സെഞ്ചുറി നേടിയ താരമെന്ന റെക്കോർഡിൽ സ്റ്റീവ് സ്മിത്തിനെ മറികടന്ന് റൂട്ട് ഒന്നാമതെത്തി.
ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ഇന്ത്യക്കെതിരെ ആകെ നേടിയത് 11 സെഞ്ചുകളാണ്. നാലാം ടെസ്റ്റിൽ റൂട്ട് തൻ്റെ 12ആം സെഞ്ചുറി കണ്ടെത്തി.
ഒരു ടീമിനെതിരെ സ്വന്തം നാട്ടിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരമായും റൂട്ട് മാറി. ഇംഗ്ലണ്ടിനെതിരെ ബ്രാഡ്മാൻ്റെ എട്ട് സെഞ്ചുറി താരം മറികടന്നു.
സെഞ്ചുറി പ്രകടനത്തോടെ ജോ റൂട്ടിൻ്റെ ആകെ ടെസ്റ്റ് റൺസ് 13,409 ആയി. ഇതോടെ റിക്കി പോണ്ടിംഗിനെ മറികടന്ന് റൂട്ട് ചരിത്രത്തിൽ രണ്ടാമതായി.