27 July 2025

Nithya V

വിളർച്ച അകറ്റാൻ ഉത്തമം, ഇതൊന്ന് കഴിച്ചുനോക്കൂ...

 Image Courtesy: Unsplash

രുചിയിലും ​ഗുണത്തിലും മുന്നിൽ നിൽക്കുന്ന പഴവർ​ഗമാണ് മാതള നാരങ്ങ. ധാരാളം പോഷക ​ഗുണങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്.

മാതള നാരങ്ങ

മാതള നാരങ്ങയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ വിളർച്ചയുടെ പ്രശ്നങ്ങൾ ഉള്ളവർക്ക് ഇവ ​ഗുണകരമാണ്.

വിളർച്ച

അതുപോലെ മാതളനാരങ്ങയിലെ പോളിഫിനോള്‍ ഹൃദയത്തെയും രക്തകുഴലുകളെയും കാക്കുകയും അവയുമായി ബന്ധപ്പെട്ട രോ​ഗങ്ങളെ അകറ്റുകയും ചെയ്യും.

പോളിഫിനോള്‍

മാതള നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ധമനിയുടെ ഭിത്തി കട്ടിയാകുന്നത് തടയാൻ സഹായിക്കുന്നു.

ആന്റിഓക്സിഡന്റുകള്‍

ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ആന്തോസയാനിന്‍, ആന്തോക്സാന്തിന്‍സ് എന്നീ പിഗ്മെന്റുകളും മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്നു.

ഹൃദയം

ഇവയിലെ പോഷക​ഗുണങ്ങൾ ദഹനവും ഓർമ്മശക്തിയും വർദ്ധിപ്പിക്കുകയും ക്യാൻസർ തടയാൻ സഹായിക്കുകയും ചെയ്യും.

ഓർമ്മശക്തി

ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

രക്തസമ്മർദ്ദം

മാതളനാരങ്ങയിലെ ധാതുക്കൾ, വിറ്റാമിനുകൾ, ഫ്ലൂറിക് ആസിഡ് എന്നിവ ഗർഭിണികളുടെ ഗർഭപാത്രത്തിൽ വളരുന്ന കുട്ടിക്ക് പ്രയോജനകരമാണ്.

സപ്പോട്ട