സെഞ്ചുറിയിൽ ഗില്ലിന് റെക്കോർഡ് നേട്ടം, ഒപ്പം ഇതിഹാസങ്ങൾ

03 July2025

Abdul Basith

Pic Credit: Social Media

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവിൽ ശക്തമായ നിലയിലാണുള്ളത്.

ഇന്ത്യ - ഇംഗ്ലണ്ട്

ആദ്യ ദിനം ബാറ്റിംഗ് അവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 310 റൺസെന്ന നിലയിലാണ്. ശുഭ്മൻ ഗിൽ ആണ് ആദ്യ ദിനം തിളങ്ങിയത്.

ഒന്നാം ദിനം

നാലാം നമ്പറിൽ ക്രീസിലെത്തിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 114 റൺസ് നേടി പുറത്താവാതെ നിൽക്കുകയാണ്. ഇതോടെ താരം റെക്കോർഡിലുമെത്തി.

സെഞ്ചുറി

പരമ്പരയിലെ ആദ്യ മത്സരത്തിലും ഗിൽ സെഞ്ചുറി നേടിയിരുന്നു. ഇതോടെ ക്യാപ്റ്റനായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും സെഞ്ചുറിയടിക്കാൻ താരത്തിനായി.

ആദ്യ കളി

ഇത് റെക്കോർഡാണ്. ക്യാപ്റ്റനായി ആദ്യ രണ്ട് കളികളിലും സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ഗിൽ സ്ഥാപിച്ചത്.

റെക്കോർഡ്

പട്ടികയിൽ ഒപ്പമുള്ളത് മുൻ ക്യാപ്റ്റന്മാരായ വിജയ് ഹസാരെ, സുനിൽ ഗവാസ്കർ, വിരാട് കോലി എന്നിവരാണ്. ഗിൽ ഇനിയും പുറത്തായിട്ടില്ല.

പട്ടികയിൽ

ഇംഗ്ലണ്ടിനെതിരെ തുടർച്ചയായി സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലും ഗിൽ ഇടം നേടി. നേട്ടത്തിലെത്തുന്ന നാലാമനാണ് ഗിൽ.

തുടർസെഞ്ചുറി

രണ്ടാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഓപ്പണർ യശസ്വി ജയ്സ്വാളും (87) തിളങ്ങിയിരുന്നു. രവീന്ദ്ര ജഡേജയും (41) ക്രീസിൽ തുടരുകയാണ്.

രണ്ടാം ടെസ്റ്റ്