17 June 2025
Abdul Basith
Pic Credit: PTI
പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇംഗ്ലണ്ടിനെതിരെയാണ്. ഈ മാസം തന്നെ പരമ്പര ആരംഭിക്കും.
അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ലീഡ്സിലെ ഹെഡിങ്ലിയിലാണ് നടക്കുക. ജൂൺ 20ന് മത്സരം ആരംഭിക്കും.
ജൂലായ് മാസത്തിലാണ് അടുത്ത മത്സരം. ജൂലായ് രണ്ടിന് ആരംഭിക്കുന്ന മത്സരത്തിൻ്റെ വേദി ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൻ ആണ്.
ക്രിക്കറ്റിൻ്റെ മെക്കയായ ലണ്ടനിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മൂന്നാം ടെസ്റ്റ് നടക്കുക. ജൂലായ് 10ന് ഈ മത്സരം ആരംഭിക്കും.
ജൂലായ് 23ന് പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരം ആരംഭിക്കും. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡാണ് ഈ മത്സരത്തിൻ്റെ വേദിയാവുക.
നാല് ദിവസങ്ങൾക്ക് ശേഷം ജൂലായ് 31ന് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് ആരംഭിക്കും. ജൂലായ് 31ന് കെന്നിങ്ടണിലെ ദി ഓവലിലാണ് മത്സരം.
പരമ്പരയിലെ അഞ്ച് മത്സരങ്ങളും ആരംഭിക്കുക ഇന്ത്യൻ സമയം വൈകുന്നേരം 3.30നാണ്. പരമ്പരയിൽ ഒരു ഡേ നൈറ്റ് മത്സരം പോലും ഇല്ല.
മത്സരങ്ങളെല്ലാം സംപ്രേഷണം ചെയ്യുന്നത് സോണി സ്പോർട്സ് നെറ്റ്‌വർക്കിൻ്റെ ടെലിവിഷൻ ചാനലുകളിലാണ്. ജിയോഹോട്ട്സ്റ്റാറിനാണ് ഒടിടി അവകാശം.