14 August 2026

ASHLI C

അറിയുമോ? 2 പ്രധാനമന്ത്രിമാർ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയിട്ടില്ല

Photo Credit: Getty Images, PTI

എല്ലാ ഓഗസ്റ്റ് 15 നും പ്രധാനമന്ത്രി ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.

ഓഗസ്റ്റ് 15

1947 ഓഗസ്റ്റ് 15ന് പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു ആണ് ചെങ്കോട്ടയിൽ പതാക ഉയർത്തി ഈ പാരമ്പര്യം ആരംഭിച്ചത്.

ജവഹർലാൽ നെഹ്റു

 നെഹ്റുവിന്റെ പ്രസിദ്ധമായ ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി 1947 ഓഗസ്റ്റ് 14-15 അർദ്ധരാത്രിയിൽ ഭരണഘടന അസംബ്ലിയിൽ ആണ് നടന്നത്.

ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി

എന്നാൽ 2 ഇന്ത്യൻ പ്രധാനമന്ത്രിമാർക്ക് ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യാൻ കഴിഞ്ഞിട്ടില്ല.

ചെങ്കോട്ട

ജവഹർലാൽ നെഹ്റുവിന്റെയും ലാൽ ബഹാദൂർ ശാസ്ത്രിയുടെയും വിയോഗത്തെ തുടർന്ന് രണ്ടുതവണ താൽക്കാലിക പ്രധാനമന്ത്രിയായ വ്യക്തിയാണ് ഗുൽസാരിലാൽ നന്ദ.

ഗുൽസാരിലാൽ നന്ദ

ഭരണകാലയളവുകൾ ഹ്രസ്വമായതിനാലും ഓഗസ്റ്റ് 15ന് മുമ്പ് അവസാനിച്ചതിനാലും ആണ് ഗുൽസാരീലാൽ നന്ദയ്ക്ക് പതാക ഉയർത്താൻ സാധിക്കാഞ്ഞത്.

പതാക ഉയർത്തിയില്ല

 1990 നവംബറിൽ പ്രധാനമന്ത്രിയായ ചന്ദ്രശേഖരന്റെ സർക്കാറിന് 7 മാസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ചന്ദ്രശേഖർ

1991 ജൂണിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചതോടെ അടുത്ത ഓഗസ്റ്റ് 15 വരുന്നതിനു മുമ്പ് തന്നെ അദ്ദേഹം പദവിയിൽ നിന്ന് ഒഴിയേണ്ടി വന്നു.

പദവി ഒഴിഞ്ഞു