13 August 2026
AMAL KV
Photo Credit: Mahindra Thar FB Page
മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ വാഹനമായ ഥാർ ത്രീ ഡോർ മോഡലിന്റെ ഫെയ്സ് ലിഫ്റ്റ് മോഡൽ ഓഗസ്റ്റ് 15 അവതരിപ്പിക്കും എന്നാണ് കരുതുന്നത്.
പുതിയ ഗ്രിൽ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ഫ്രണ്ട് ബമ്പർ, ഫൈവ്-സ്‌പോക്ക് ഡ്യുവൽ-ടോൺ അലോയ് വീലുകളും ഫെയ്‌സ്‌ലിഫ്റ്റിൽ ഉൾപ്പെടുത്തും.
ഥാർ ഫേസ്‌ലിഫ്റ്റ് മോഡലിലെ ഏറ്റവും പ്രധാനപ്പെട്ട അപ്ഡേറ്റ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് സംവിധാനം ഉൾപ്പെടുത്തുന്നതായിരിക്കും.
ഫോർവേഡ് കൊളിഷൻ വാർണിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയും ഥാറിൽ ഉണ്ടാകും.
10.25 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉൾപ്പെടുത്തുന്നതോടെ ഥാറിന്റെ ക്യാബിൻ കൂടുതൽ പ്രീമിയം ലുക്കിലേക്ക് ഉയരും.
ഓഡിയോ സിസ്റ്റത്തിലും അപ്ഡേറ്റ് വരുമെന്നാണ് പ്രതീക്ഷ. പ്രീമിയം ഹർമാൻ കാർഡൺ ഓഡിയോ സിസ്റ്റം വാഹനത്തിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം.
ഉപഭോക്താക്കളുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ച്, ഥാർ ത്രീ-ഡോർ മോഡലിൽ വെന്റിലേറ്റഡ് സീറ്റ് സൗകര്യം ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
നിലവിലുള്ള മാനുവൽ എ.സി സംവിധാനത്തിന് പകരം, പുതിയ മോഡലിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സംവിധാനം ഉൾപ്പെടുത്തും.