14 July 2025
Abdul Basith
Pic Credit: PTI
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. കളിയിൽ ഇംഗ്ലണ്ടിനാണ് ഇപ്പോൾ മേൽക്കൈ
ആദ്യ ഇന്നിംഗ്സിൽ ഇരു ടീമുകൾക്കും ലീഡ് നേടാനായില്ല. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 387 റൺസിന് ഓൾ ഔട്ടായപ്പോൾ ഇന്ത്യയും ഇതേ സ്കോറിന് പുറത്തായി.
ഇംഗ്ലണ്ടിനായി ആദ്യ ഇന്നിംഗ്സിൽ ജോ റൂട്ട് ആണ് തിളങ്ങിയത്. താരം 104 റൺസെടുത്ത് പുറത്തായി. ബ്രൈഡൻ കാഴ്സും ജേമി സ്മിത്തും ഫിഫ്റ്റിയടിച്ചു.
ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സിൽ കെഎൽ രാഹുലും (100) സെഞ്ചുറി നേടി. ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർ അർദ്ധസെഞ്ചുറികളും കുറിച്ചു.
ലോർഡ്സിൽ താരത്തിൻ്റെ രണ്ടാം സെഞ്ചുറിയാണിത്. ഇതോടെ കെഎൽ രാഹുൽ ഒരു തകർപ്പൻ റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു.
ലോർഡ്സിൽ 29 വർഷങ്ങൾക്കിടെ രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് കെഎൽ രാഹുൽ കുറിച്ചത്.
മുൻ താരം ദിലീപ് വെങ്സാർക്കർ മാത്രമാണ് മുൻപ് ലോർഡ്സിൽ ഒന്നിലധികം സെഞ്ചുറികൾ നേടിയത്. താരം മൂന്ന് സെഞ്ചുറികൾ നേടി.
രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 192 റൺസിന് പുറത്താക്കി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിലാണ്.