18 June 2025
Abdul Basith
Pic Credit: Freepik
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഈ മാസം 20നാണ് ആരംഭിക്കുന്നത്. ശുഭ്മൻ ഗിൽ എന്ന പുതിയ നായകന് കീഴിലാണ് ഇന്ത്യ ഇറങ്ങുക.
ജസ്പ്രീത് ബുംറയാവും പുതിയ ക്യാപ്റ്റനെന്ന സൂചനകളുണ്ടായിരുന്നെങ്കിലും താരം തന്നെ താനില്ലെന്ന് ബിസിസിഐയെ അറിയിക്കുകയായിരുന്നു.
ഗില്ലിനെ ക്യാപ്റ്റനാക്കി പ്രഖ്യാപിച്ചപ്പോൾ മുൻ താരങ്ങൾ ഉൾപ്പെടെ ബിസിസിഐയെ വിമർശിച്ചിരുന്നു. കഴിഞ്ഞ ദിവസം ബുംറ തന്നെ ഇതിൽ പ്രതികരിച്ചു.
ബോർഡ് ആവശ്യപ്പെട്ടെങ്കിലും വർക്ക്ലോഡ് പരിഗണിച്ച് താൻ തന്നെയാണ് തനിക്ക് ക്യാപ്റ്റൻസി വേണ്ടെന്ന് പറഞ്ഞതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരെ ബുംറയെ കാത്തിരിക്കുന്ന ഒരു പ്രത്യേക റെക്കോർഡുണ്ട്. ഈ റെക്കോർഡിലെത്താൻ ബുംറയ്ക്ക് ഇനി വേണ്ടത് 15 വിക്കറ്റ്.
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ ഇതുവരെ ബുംറയ്ക്കുള്ളത് ആകെ 37 വിക്കറ്റുകളാണ്. പരമ്പരയിൽ ഇനി 15 വിക്കറ്റുകൾ കൂടി നേടിയാൽ 52 വിക്കറ്റാവും.
അങ്ങനെയെങ്കിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകൾ നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന റെക്കോർഡ് ബുംറ സ്വന്തമാക്കും.
മുൻ പേസർ ഇഷാന്ത് ശർമ്മയുടെ പേരിലാണ് നിലവിൽ ഈ റെക്കോർഡ്. ഡൽഹി പേസറായ ഇഷാന്തിൻ്റെ പേരിൽ ആകെ 51 വിക്കറ്റുകളുണ്ട്.