രണ്ടാം ടെസ്റ്റിൽ ബുംറയില്ലെങ്കിൽ  പകരം ആര്?

29 June 2025

Abdul Basith

Pic Credit: PTI

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര പുരോഗമിക്കുകയാണ്. ഹെഡിങ്ലിയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.

ഇന്ത്യ - ഇംഗ്ലണ്ട്

മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ പേസർ ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റൊന്നും ലഭിച്ചില്ല.

ജസ്പ്രീത് ബുംറ

ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് രണ്ടാം ടെസ്റ്റ് മത്സരം തീരുമാനിച്ചിരിക്കുന്നത്. ജൂലായ് മാസം രണ്ടാം തീയതി മത്സരം ആരംഭിക്കും.

രണ്ടാം ടെസ്റ്റ്

മത്സരത്തിൽ ജസ്പ്രീത് ബുംറ കളിക്കില്ലെന്നാണ് റിപ്പോർട്ട്. വർക്ക്ലോഡ് പരിഗണിച്ച് എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ താരത്തിന് വിശ്രമം അനുവദിച്ചേക്കും.

ബുംറ

ബുംറയ്ക്ക് കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും. ഇന്ത്യൻ ബൗളിംഗ് നിരയെ താങ്ങിനിർത്തുന്ന താരമാണ് ബുംറ.

തിരിച്ചടി

ബുംറയ്ക്ക് പകരം അർഷ്ദീപ് സിംഗ് കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യമായി ടെസ്റ്റ് ടീമിൽ ഇടം നേടിയ അർഷ്ദീപ് ആദ്യ കളി കളിച്ചിരുന്നില്ല.

അർഷ്ദീപ് സിംഗ്

അങ്ങനെയെങ്കിൽ രണ്ടാം ടെസ്റ്റിലെ ഇന്ത്യൻ പേസ് ബൗളിംഗ് നിര മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ് എന്നിങ്ങനെയാവും.

ബൗളിംഗ് നിര

ഇതിനൊപ്പം ശാർദുൽ താക്കൂറിന് പകരം ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയ്ക്കും അവസരം ലഭിച്ചേക്കും. നിതീഷ് കുമാർ ആദ്യ കളി കളിച്ചിരുന്നില്ല.

മാറ്റം