പാചകത്തിന് സഹായിക്കും, ഈ ചെടികൾ വീട്ടിൽ വളർത്താം

29 June 2025

Abdul Basith

Pic Credit: Unsplash

ഭക്ഷണത്തിന് രുചി കൂടാനും ആരോഗ്യം മെച്ചപ്പെടുത്താനും നമ്മൾ ഔഷധസസ്യങ്ങൾ ഉപയോഗിക്കാറുണ്ട്. ഈ ചെടികളിൽ ചിലത് വീട്ടിൽ വളർത്താം.

ഔഷധ സസ്യങ്ങൾ

നമ്മുടെ സംസ്കാരത്തിനൊപ്പം നിൽക്കുന്നതാണ് തുളസിച്ചെടി. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന തുളസി ചായയിൽ ഇട്ട് കുടിയ്ക്കാവുന്നതാണ്.

തുളസി

ചമ്മന്തിയ്ക്ക് പറ്റിയ ചെടിയാണ് പുതിന. കണ്ടെയ്നറുകളിൽ വളർത്താൻ പറ്റിയ പുതിന ഇലയും ഭക്ഷണങ്ങളിൽ ഉപയോഗിക്കാവുന്നതാണ്.

പുതിന

മല്ലിയിലയും നമ്മൾ ഭക്ഷണത്തിൽ ഉപയോഗിക്കാറുണ്ട്. വളരെ വേഗത്തിൽ മല്ലിച്ചെടി വളരും. മല്ലി ഇലയും മല്ലിയുടെ വിത്തുകളും ഉപയോഗിക്കാം.

മല്ലി

നമ്മുടെ വീടുകളിൽ കറിവേപ്പിലച്ചെടി സാധാരണയാണ്. ചെറിയ മരമായി വളരുമെങ്കിലും ചെടിച്ചട്ടിയിലും ഇതിനെ വളർത്താം. ഇതും വളരെ നല്ലതാണ്.

കറിവേപ്പില

ഇറ്റാലിയൻ ഡിഷുകളിലും സൂപ്പ്, സാലഡ് പോലുള്ള ഭക്ഷണങ്ങളിൽ ബേസിൽ ഉപയോഗിക്കാറുണ്ട്. നേരിട്ട് സൂര്യപ്രകാശം ലഭിച്ചില്ലെങ്കിലും ഇത് വളരും.

ബേസിൽ

ഇഞ്ചിപ്പുല്ലിൽ നിന്നാണ് പുൽത്തൈലം ഉണ്ടാക്കുന്നത്. ചായ, സൂപ്പ് തുടങ്ങിയവയിൽ ഇഞ്ചിപ്പുല്ല് ഉപയോഗിക്കാറുണ്ട്. ഇത് പ്രകൃതിദത്ത കീടനാശിനിയാണ്.

ഇഞ്ചിപ്പുല്ല്

ഉലുവ കറികളിൽ ഉപയോഗിക്കാറുണ്ട്. വിത്തിൽ നിന്ന് എളുപ്പത്തിൽ വളർത്തി ആഴ്ചകൾക്കുള്ളിൽ വിളവെടുക്കാൻ കഴിയുന്നതാണ് ഉലുവ.

ഉലുവ