ഇനി ബ്രാഡ്മാനും പിന്നിൽ; വമ്പൻ റെക്കോർഡിൽ ജയ്സ്വാൾ

21 June 2025

Abdul Basith

Pic Credit: PTI

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. മത്സരത്തിൽ ഇന്ത്യയാണ് ആധിപത്യം പുലർത്തുന്നത്.

ഇന്ത്യ - ഇംഗ്ലണ്ട്

ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയാണ്. യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, ഋഷഭ് പന്ത് എന്നിവർ ഇന്ത്യക്കായി സെഞ്ചുറിയടിച്ചു.

കൂറ്റൻ സ്കോർ

ഓപ്പണറായി ക്രീസിലെത്തിയ ജയ്സ്വാൾ 159 പന്തുകൾ നേരിട്ട് 16 ഫോറും ഒരു സിക്സും സഹിതം 101 റൺസ് നേടിയാണ് പുറത്തായത്.

ജയ്സ്വാൾ

ഇതോടെ ഇംഗ്ലണ്ടിനെതിരെ 10 ഇന്നിംഗ്സിൽ നിന്ന് ജയ്സ്വാളിൻ്റെ ആകെ സമ്പാദ്യം 813 റൺസായി. ഇംഗ്ലണ്ടിനെതിരെ താരത്തിൻ്റെ ശരാശരിയും വർധിച്ചു.

ഇംഗ്ലണ്ടിനെതിരെ

തകർപ്പൻ സെഞ്ചുറിയോടെ ഇംഗ്ലണ്ടിനെതിരെ ജയ്സ്വാളിൻ്റെ ശരാശരി 90.33 ലേക്കുയർന്നു. ഇത് ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ ഒരു റെക്കോർഡാണ്.

ശരാശരി

ഇംഗ്ലണ്ടിനെതിരെ ചുരുങ്ങിയത് 500 റൺസുള്ളവരിൽ ഡോൺ ബ്രാഡ്മാനെക്കാൾ മികച്ച റെക്കോർഡാണ് ഇതോടെ ജയ്സ്വാൾ നേടിയത്.

ഡോൺ ബ്രാഡ്മാൻ

ഇംഗ്ലണ്ടിനെതിരെ 63 ടെസ്റ്റിൽ നിന്ന് 89 ശരാശരിയിൽ ബ്രാഡ്മാൻ നേടിയത് 5028 റൺസാണ്. ഈ റെക്കോർഡും മറികടക്കാൻ ജയ്സ്വാളിന് കഴിഞ്ഞു.

ബ്രാഡ്മാൻ

ഇംഗ്ലണ്ടിനെതിരെ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 430 റൺസെന്ന നിലയിലാണ്. ഗില്ലും (147) പന്തും (113) ക്രീസിലുണ്ട്.

സ്കോർ