9 August 2026
Jayadevan A M
Image Courtesy: PTI
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാകുന്നത് ബിസിസിഐയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പരിക്കിന്റെ പിടിയിലുള്ള താരങ്ങളുടെ ലിസ്റ്റ് നോക്കാം
ജസ്പ്രീത് ബുമ്രയാണ് പരിക്കിന്റെ പിടിയിലുള്ള ഒരു താരം. കാല്‍മുട്ടിലെ വീക്കമാണ് ജസ്പ്രീത് ബുമ്രയെ അലട്ടുന്നത്.
യുവതാരം ബി സായ് സുദര്‍ശനും പരിക്കേറ്റിരിക്കുകയാണ്. ഇടതുകാലിലെ പെരുവിരലിനാണ് സായ് സുദര്‍ശന് പരിക്കേറ്റത്
ഹാംസ്ട്രിംഗ് പരിക്കാണ് ഹര്‍ഷിത് റാണയ്ക്ക് തിരിച്ചടിയായത്. യുകെ പര്യടനത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്
നിതീഷ് കുമാര്‍ റെഡ്ഡിക്കും ഹാംസ്ട്രിംഗ് പരിക്കാണ്. ബൗളിംഗ് വേഗത കൂട്ടാൻ ശ്രമിച്ചതാണ് അദ്ദേഹത്തിന് വിനയായത്
ക്വാഡ്രിസെപ്സ് പരിക്കാണ് യുവ ഓള്‍ റൗണ്ടര്‍ വാഷിംഗ്ടൺ സുന്ദറിനെ അലട്ടുന്നത്. തുടര്‍ച്ചയായി പരിക്കിന്റെ പിടിയലകപ്പെടുന്ന താരമാണ് സുന്ദര്‍
രഞ്ജി ട്രോഫിക്കിടെയാണ് ആകാശ് ദീപിന് പരിക്കേറ്റത്. പുറംവേദനയാണ് താരത്തെ അലട്ടുന്നത്. താരം ഏറെ നാളായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്
ഹാർദിക് പാണ്ഡ്യ (ക്വാഡ്രിസെപ്സ്), വരുൺ ചക്രവർത്തി (ഹാംസ്ട്രിംഗ്), പ്രിൻസ് യാദവ് (ഹാംസ്ട്രിംഗ്) എന്നിവരും നിലവിൽ സെന്റർ ഓഫ് എക്സലൻസിലുണ്ട്.