23 June 2026

Nithya V

ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി

Photo Credit: Getty Images

ഇന്നത്തെ തിരക്ക് പിടിച്ച ജീവിതവും ആധുനിക ജീവിത ശൈലിയും പലപ്പോഴും ശരിയായ ഉറക്കത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.

ഉറക്കം

അതുപോലെ മുറിയിലെ അന്തരീക്ഷവും വായു സുതാര്യവുമായിരിക്കുക എന്നതും സുഖകരമായ ഉറക്കത്തിന് അനിവാര്യമാണ്.

അന്തരീക്ഷം

മികച്ച ഉറക്കം ലഭിക്കാനും മുറിക്കുള്ളിലെ വായു ശുദ്ധീകരിക്കാനും മനസ്സിന് കുളിർമ നൽകാനും ചില ചെടികൾക്ക് സാധിക്കും.

ഇൻഡോർ പ്ലാന്റ്സ്

ബെഡ്റൂമിൽ വയ്ക്കാൻ കിടപ്പുമുറിയിലേക്ക് ഏറ്റവും അനുയോജ്യമായ ചെടിയാണ് സ്നേക്ക് പ്ലാന്റ്.  വായു ശുദ്ധമാക്കാൻ ഇവ സഹായിക്കും.

സ്നേക്ക് പ്ലാന്റ്

രാത്രി സമയത്തും വായുവിൽ നിന്നും കാർബൺ ഡയോക്സൈഡ് സ്വീകരിച്ച് ഓക്സിജൻ പുറത്തുവിടാൻ സ്നേക്ക് പ്ലാന്റിന് പ്രത്യേക കഴിവുണ്ട്.

ഓക്സിജൻ

അതുപോലെ ലാവെൻഡർ ചെടിയുടെ സുഗന്ധം ഉത്കണ്ഠ കുറയ്ക്കാനും മനസ്സിന് ശാന്തത നൽകാനും സഹായിക്കും.

ലാവെൻഡർ

കറ്റാർവാഴ രാത്രികാലങ്ങളിൽ വായുവിനെ ശുദ്ധീകരിക്കുകയും കൂടുതൽ ഓക്സിജൻ പുറപ്പെടുവിക്കുകയും ചെയ്യുന്ന മറ്റൊരു ചെടിയാണ്.

കറ്റാർ വാഴ

മുറിക്കുള്ളിലെ ഈർപ്പം അഞ്ച് ശതമാനം വരെ വർദ്ധിപ്പിക്കാൻ പീസ് ലില്ലിക്ക് കഴിയും. ഇത് ഉറങ്ങുമ്പോൾ ശ്വാസതടസ്സം ഉണ്ടാകുന്നതും തൊണ്ട വരണ്ടുപോകുന്നതും തടയും.

പീസ് ലില്ലി