18 FEB 2026
NEETHU VIJAYAN
Image Courtesy: Getty Images
വെളുത്തുള്ളി ആരോഗ്യത്തിന് നല്ലതാണ്, പക്ഷേ എല്ലാവർക്കും നല്ലതല്ല. ജീവൻ പോലും അപകടത്തിലാക്കിയേക്കാവുന്ന വെളുത്തുള്ളിയുടെ പാർശ്വഫലങ്ങൾ ഇവയാണ്.
വെളുത്തുള്ളി ധാരാളം ഔഷധഗുണമുള്ള ഒന്നാണ്. എന്നാൽ ചില പ്രത്യേക ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.
ലോ ബിപി ഉള്ളവർ വെളുത്തുള്ളി അമിതമായി കഴിക്കരുത്. ഇത് രക്തസമ്മർദ്ദം വീണ്ടും കുറയാനും തലകറക്കം, ബോധക്ഷയം എന്നിവയ്ക്കും കാരണമാകും.
കരളുമായി ബന്ധപ്പെട്ട അസുഖങ്ങളുള്ളവർ വെളുത്തുള്ളി അമിതമായി കഴിക്കരുത്. ഇത് കരളിൻ്റെ പ്രവർത്തനത്തെയും മരുന്നുകളുടെ ഫലത്തെയും ബാധിക്കും.
വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് നെഞ്ചെരിച്ചിലും ഗ്യാസിനും കാരണമാകാറുണ്ട്. ദഹനപ്രശ്നങ്ങളുള്ളവർ വെളുത്തുള്ളി അധികം കഴിക്കരുത്.
ഹൈഫീമ പോലുള്ള നേത്ര രോഗങ്ങളുള്ളവർ വെളുത്തുള്ളി ഒഴിവാക്കുന്നത് നല്ലതാണ്. ഇത് കണ്ണിലെ രക്തസ്രാവം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
ഭക്ഷണത്തിൽ ചെറിയ അളവിൽ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാൽ വെളുത്തുള്ളിയുടെ അമിതമായ ഉപയോഗം ഗർഭകാലത്ത് ഒഴിവാക്കുക.