08 AUG 2026
NEETHU VIJAYAN
Image Courtesy: Getty Images
പനി, ജലദോഷം, ചുമ തുടങ്ങിയ അവസ്ഥകളിൽ നമ്മൾ ആദ്യം തന്നെ ചെയ്യുന്നത് ഒരു ചുക്കുകാപ്പി ഇട്ട് കുടിക്കുക എന്നതാണ്. എന്നാൽ ഇതിൻ്റെ പൊടി കടകളിൽ നിന്നാണ് വാങ്ങുന്നത്.
മഴക്കാലത്തും തണുപ്പുകാലത്തും കഫക്കെട്ടും ജലദോഷവും അകറ്റാൻ ഇൻസ്റ്റന്റ് ചുക്കുകാപ്പി പൊടി വീട്ടിൽ തന്നെ തയ്യാറാക്കിയാലോ. എങ്ങനെയെന്ന് നോക്കാം.
ചുക്ക് (ഉണക്ക ഇഞ്ചി), കുരുമുളക്, ഏലക്ക, ഗ്രാമ്പൂ, തുളസിയില, കരുപ്പട്ടി/ശർക്കര, കാപ്പിപ്പൊടി തുടങ്ങിയവയാണ് ഇതിന് ആവശ്യമായ ചേരുവകൾ.
ചുക്ക്, കുരുമുളക്, ഏലക്ക, ഗ്രാമ്പൂ, തുളസിയില എന്നിവ ഈർപ്പം മാറുന്നത് വരെ ചെറുതീയിൽ നന്നായി വറുത്തെടുക്കുക. കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം.
വറുത്ത ചേരുവകൾ തണുത്ത ശേഷം മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇങ്ങനെയാണ് ഇൻസ്റ്റൻ്റ് പ്രീമിക്സ് തയ്യാറാക്കുന്നത്.
ഈ പൊടിയോടൊപ്പം പൊടിച്ച ശർക്കരയോ കരുപ്പെട്ടിയോ അല്പം കാപ്പിപ്പൊടിയോ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം കുപ്പിയിലാക്കാം.
ഒരു കപ്പ് തിളച്ച വെള്ളത്തിലേക്ക് 1-2 സ്പൂൺ പ്രീമിക്സ് ഇട്ട് നന്നായി ഇളക്കിയാൽ ഇൻസ്റ്റന്റ് ചുക്കുകാപ്പി റെഡി. ഇതോടൊപ്പം അല്പം തുളസിയില ചേർക്കാവുന്നതാണ്.