20 FEB 2026

NEETHU VIJAYAN

വയറിലെ ഗ്യാസ് മാറാൻ  ഇഞ്ചി-തേൻ  മാജിക് ഇങ്ങനെ കുടിക്കൂ

 Image Courtesy: Getty Images

ഗ്യാസ് ട്രബിളും വയർ വീർക്കുന്നതും പലരെയും അലട്ടുന്ന പ്രശ്നമാണ്. അടുക്കളയിലെ ഈ ര​ഹസ്യകൂട്ട് ഒന്ന് പരീക്ഷിച്ച് നോക്കൂ. ഏറ്റവും നല്ലതാണ്.

ഗ്യാസ്

വയറിലെ ഗ്യാസ് ശല്യം കാരണം ബുദ്ധിമുട്ടുന്നവർക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഏറ്റവും ഫലപ്രദമായ ഒരു മാജിക് വിദ്യയാണ് ഇഞ്ചിയും തേനും.

ഇഞ്ചിയും തേനും

ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. ഇത് വയറ്റിൽ കെട്ടിക്കിടക്കുന്ന വായു പുറന്തള്ളാനും സഹായിക്കുന്നു.

ഇഞ്ചിയുടെ ഗുണം

തേൻ ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കാനും ആന്തരിക പാളികളിലെ വീക്കം ഇല്ലാതാക്കാനും സഹായിക്കുന്നു. ഇഞ്ചിയുടെ എരിവ് കുറച്ച് പാനീയം രുചികരമാക്കാനും തേൻ നല്ലതാണ്.

തേനിൻ്റെ ​ഗുണം

ഒരു കഷ്ണം ഇഞ്ചി തൊലി കളഞ്ഞ് ചതച്ചെടുത്ത്, ഒരു കപ്പ് വെള്ളത്തിലിട്ട് 5 മിനിറ്റ് നന്നായി തിളപ്പിക്കുക. ശേഷം ചൂട് മാറാൻ വയ്ക്കുക.

ചൂട് മാറാൻ

തിളച്ച വെള്ളത്തിലേക്ക് നേരിട്ട് തേൻ ചേർക്കരുത്. വെള്ളം കുടിക്കാൻ പാകത്തിലുള്ള ചൂടിലേക്ക് എത്തിയ ശേഷം മാത്രം ഒരു ടീസ്പൂൺ തേൻ ചേർത്ത് നന്നായി ഇളക്കുക.

കുടിക്കുക

രാവിലെ വെറും വയറ്റിലോ അല്ലെങ്കിൽ അമിതമായി ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുമ്പോഴോ ഈ പാനീയം കുടിക്കാവുന്നതാണ്.

വെറും വയറ്റിൽ