07 MAR 2026
JENISH THOMAS
Image Courtesy: PTI/ Social Media/Getty Images
ലിംഗസമത്വമെന്ന ആശയം മുന്നോട്ട് വെച്ചുകൊണ്ട് ലോകം മാർച്ച് എട്ടാം തീയതി വനിത ദിനം ആഘോഷിക്കുകയാണ്. ഈ ദിവസം ഇന്ത്യയെ തന്നെ മാറ്റിമറിച്ച പത്ത് വനിതകൾ പരിചയപ്പെടാം
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ വനിതയാണ് ബചേന്ദ്രി പാൽ. 1984 മെയ് 23നാണ് ബചേന്ദ്രി പാൽ ഈ ഐതിഹാസിക നേട്ടം സ്വന്തമാക്കുന്നത്
ബഹിരാകാശത്തേക്ക് പോയ ആദ്യ ഇന്ത്യൻ വനിതയാണ് കൽപ്പന ചൗള. 1996ലാണ് കൽപ്പന ചൗള ബഹിരാകാശത്തേക്ക് പോകുന്നത്. എന്നാൽ 2003ൽ മറ്റൊരു ബഹിരാകാശ ദൗത്യത്തിനിടെ കൽപ്പന ചൗള മരിച്ചു
മിസൈൽ വുമൺ ഓഫ് ഇന്ത്യ എന്നാണ് ആലപ്പുഴ സ്വദേശിയായ ടെസി തോമസ് അറിയപ്പെടുന്നത്. 2011 ൽ വിജയകരമായി പരീക്ഷിച്ച അഗ്നി-IV പ്രോജക്ടിന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു ടെസി തോമസ്
രാജ്യത്തെ ആദ്യ വനിത ഐപിഎസ് ഓഫീസറാണ് കിരൺ ബേദി. 1972ലാണ് കിരൺ ഐപിഎസ് ഓഫീസറാകുന്നത്. പിന്നീട് കിരൺ ബേദി പുതുച്ചേരിയുടെ ലെഫ്. ഗവർണറായിരുന്നു
രാജ്യത്തെ നീതിന്യായ കോടതിയിലെ ആദ്യ വനിത ജഡ്ജിയാണ് മലയാളിയായ അന്ന ചാണ്ടി. 1937ൽ തിരുവിതാംകൂർ സീനിയർ ജില്ല മുൻസിഫായിട്ടാണ് അന്ന ചാണ്ടി നിയമിതയാകുന്നത്
അന്ന ചാണ്ടിക്ക് പുറമെ സുപ്രീം കോടതിയിൽ ആദ്യ ജഡ്ജിയാകുന്ന വനിത കേരളത്തിൽ നിന്നാണ്. 1989ൽ പത്തനംതിട്ട സ്വദേശിയായ ഫാത്തിമ ബീവിയാണ് സുപ്രീംകോടതി ജഡ്ജിയാകുന്നത്
ഒരു മുൻനിര യുദ്ധ യൂണിറ്റിന്റെ കമാൻഡർ സ്ഥാനമേറ്റ ആദ്യ വനിതായാണ് ഗ്രൂപ്പ് ക്യാപ്റ്റൻ ഷാലിസ ധാമി. 2023ലാണ് ക്യാപ്റ്റൻ ധാമി ഈ പദവിയിലേക്കെത്തുന്നത്.
ലോക അമേച്വർ ബോക്സിങ്ങിൽ ആറ് തവണ ലോക ചാമ്പ്യനായ വ്യക്തിയാണ് മേരി കോം. ഒളിമ്പിക്സിൽ മേരി കോം മെഡിൽ നേടുകയും ചെയ്തു.
ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ട ആദ്യമായി മെഡൽ സ്വന്തമാക്കിയ താരമാണ് സൈന നെഹ്വാൾ. ലണ്ടൺ ഒളിമ്പിക്സിൽ ബാഡ്മിൻ്റണിൽ സൈന വെങ്കലമാണ് സ്വന്തമാക്കിയത്.
മിസ് യുണിവേഴ്സ് പട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് സുസ്മിത സെൻ. 1994ലെ മിസ് യൂണിവേഴ്സ് മത്സരത്തിലാണ് ബോളിവുഡ് താരത്തിൻ്റെ സ്വപ്ന നേട്ടം