06 MAR 2026

NEETHU VIJAYAN

കായിക ലോകത്ത് ഇന്ത്യയുടെ യശസ്സുയർത്തിയ പെൺ കരുത്തുകൾ

 Image Courtesy: Getty Images

ഇന്ത്യൻ കായികരംഗത്ത് വിപ്ലവം സൃഷ്ടിച്ച പെൺകരുത്തുകളുടെ പേരുകൾ ധാരാളമാണ്. 2025-26 വർഷങ്ങളിൽ ഇന്ത്യയെ അഭിമാനഭരിതരാക്കിയ ആ പോരാളികൾ ആരെല്ലാമെന്ന് അറിയാം.

പെൺകരുത്ത്

2025 നവംബറിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം ഉയർത്തിയപ്പോൾ പിറന്നത് പുതിയൊരു ചരിത്രമാണ്.

വനിതാ ക്രിക്കറ്റ് ടീം  

ടോക്കിയോ ഒളിമ്പിക്‌സിലെ വെള്ളിത്തിളക്കത്തിന് പിന്നാലെ, ഇന്ത്യൻ പെൺ കരുത്തിൻ്റെ പ്രതീകമായി മാറിയ വ്യക്തിയാണ് മണിപ്പൂരിൻ്റെ സ്വന്തം മീരാഭായ് ചാനു.

മീരാഭായ് ചാനു

2025-ലെ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ സ്വർണ മെഡൽ നേടിക്കൊണ്ട് കൗമാരതാരം പൂജ സിംഗ് ലോകശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.

പൂജ സിംഗ്  

2025-ൽ ലോക അമ്പെയ്ത്ത് വേദികളിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ഉയരത്തിൽ പറത്തിയത് ഈ കരുത്തരായ വനിതകൾ ഓരോ ഇന്ത്യൻ സ്ത്രീകൾക്കും പ്രചോദനമായിരുന്നു.

അമ്പെയ്ത്ത് താരങ്ങൾ

19-ാം വയസ്സിൽ 2025-ലെ ഫിഡെ വനിതാ ലോകകപ്പ് കിരീടം നേടി ദിവ്യ ചരിത്രം കുറിച്ചു. ഇതോടെ ഇന്ത്യയുടെ നാലാമത്തെ വനിതാ ഗ്രാൻ്റ്മാസ്റ്റർ എന്ന പദവിയും ദിവ്യ സ്വന്തമാക്കി.

ചെസ്സിലെ പെൺകരം

കാഴ്ച വിജയത്തിന് തടസമാകില്ലെന്ന് കാട്ടിതരുകയായിരുന്നു കൊളംബോയിൽ നടന്ന പ്രഥമ ബ്ലൈൻഡ് വനിതാ ടി20 ലോകകപ്പിൽ വിജയകൊടി പാറിച്ച പെൺസിംഹങ്ങൾ.  

ക്രിക്കറ്റ് ടീം