19 June 2025
NANDHA DAS
Image Courtesy: Freepik
ഇന്ന് ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് കൊളസ്ട്രോൾ. എന്നാൽ ഇത് കുറയ്ക്കാനായി രാവിലെ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് നോക്കാം.
ചെറു ചൂടുവെള്ളത്തിൽ നാരങ്ങ നീര് പിഴിഞ്ഞ് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.
മാത്രമല്ല നിങ്ങൾ കഴിക്കുന്ന പ്രഭാത ഭക്ഷണത്തിൽ ഫൈബറിൻ്റെ അളവ് വർധിപ്പിക്കുന്നത് കൊളസ്ട്രോൾ നില കുറയ്ക്കാൻ വളരെയധികം സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ് കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണ്. ഇവ അടങ്ങിയ ചിയ സീസ്, ഫ്ലാക്സ് സീസ്, വാൾനട്ട്സ്, ഫാറ്റി ഫിഷ് എന്നിവ രാവിലെ നിങ്ങൾക്ക് കഴിക്കാവുന്നതാണ്.
ഗ്രീൻ ടീ പൊതുവെ ആർക്കും അത്ര ഇഷ്ടമല്ല. എന്നാൽ രാവിലെ ഗ്രീൻ ടീ കുടിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ബദാം കൊളസ്ട്രോളിനെ കുറയ്ക്കും. അതുകൊണ്ട് തന്നെ രാവിലെ ഒരുപിടി ബദാം കുതിർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.
വ്യായാമം ചെയ്യുന്നത് ശരീരത്തിന് വളരെ പ്രധാനം ആണ്. പതിവായി വ്യായാമം ചെയ്യുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ദിവസവും രാവിലെ കൊളസ്ട്രോൾ നില ചെക്ക് ചെയ്യുന്നത് ശീലമാക്കാൻ ശ്രമിക്കുക. ഇത് ഒരിക്കലും മിസ്സാക്കരുത്.