20 JUNE 2025
SHIJI MK
Image Courtesy: Getty Images
ഒരു സീസണല്‍ പഴമാണ് റമ്പൂട്ടാന്‍. എല്ലാ സമയത്തും ലഭിക്കാത്തതിനാല്‍ തന്നെ ഇതിന് ആവശ്യക്കാരേറെയുണ്ട്. ഗുണങ്ങളുടെ കാര്യത്തിലും കേമന്‍ തന്നെ.
റമ്പൂട്ടാനില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീനുണ്ട്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു. നൂറ് ഗ്രാം റമ്പൂട്ടാനില്‍ 40 മില്ലിഗ്രാം വൈറ്റമിന്‍ സിയുണ്ട്.
റമ്പൂട്ടാന്‍ പതിവായി കഴിക്കുകയാണെങ്കില്‍ പനി, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ വരില്ലെന്നും ചര്‍മം തിളങ്ങുമെന്നും പറയപ്പെടുന്നു.
രണ്ട് തരത്തിലുള്ള റമ്പൂട്ടാനുകള്‍ ഉണ്ട്. ഒന്ന് ചുവപ്പും ഓറഞ്ചും ചേര്‍ന്നതും മറ്റൊന്ന് മഞ്ഞയുമാണ്. ചുവപ്പിനോടാണ് ഏവര്‍ക്കും പ്രിയം.
റമ്പൂട്ടാന്‍ പതിവായി കഴിച്ചാല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കും. രക്തധമനികളെ ഇത് ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
റമ്പൂട്ടാനിലുള്ള പൊട്ടാസ്യം ധമനികളില്‍ രക്തം കട്ടിയാകുന്നത് തടയുന്നു. ഇത് ഗുരുതരമായ ഹൃദയ പ്രശ്‌നങ്ങള്‍ തടയും.
റമ്പൂട്ടാന്‍ പതിവായി കഴിച്ചാല്‍ നിങ്ങള്‍ക്ക് കാഴ്ച ശക്തിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതും പരിഹരിക്കപ്പെടുംം.