27 July 2025
Abdul Basith
Pic Credit: Social Media
ഐഫോണിൻ്റെ മികച്ച ഒരു മോഡലാണ് ഐഫോൺ 15 പ്ലസ്. തൊട്ടുമുൻപ് ഇറങ്ങിയ സീരീസിലെ ഒരു പ്രീമിയം വേരിയൻ്റ് ഫോണാണ് ഇത്.
ഐഫോൺ 15 പ്ലസിന് ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വലിയ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലയിലാണ് ഫോൺ.
ഫ്ലിപ്കാർട്ടിൽ 8000 രൂപ വിലക്കുറവിലാണ് ഐഫോൺ 15 പ്ലസ് ഇപ്പോൾ വില്പന നടക്കുന്നത്. 89,900 രൂപയിലാണ് ഫോൺ പുറത്തിറങ്ങിയത്.
ഈ വിലയിൽ ഇന്ന് ഇപ്പോൾ കൃത്യമായി ഫ്ലാറ്റ് ഡിസ്കൗണ്ടുള്ളത് 7901 രൂപ. അതായത് 256 ജിബി വേരിയൻ്റ് ഇപ്പോൾ 81,999 രൂപയ്ക്ക് ലഭിക്കും.
ഇതിനൊപ്പം വിവിധ ബാങ്ക് കാർഡുകൾക്ക് പ്രത്യേക ഡിസ്കൗണ്ടുകളും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. ഐസിഐസിഐ കാർഡിലെ 8000 രൂപയാണ് ഏറ്റവും ഉയർന്നത്.
ഇതിനൊപ്പം എക്സ്ചേഞ്ച് ഓഫറും ആപ്പിൾ നൽകുന്നു. പഴയ ഐഫോൺ എക്സ്ചേഞ്ച് നൽകി ഈ ഫോണെടുത്താൽ 3,000 രൂപ വിലക്കിഴിവ് ലഭിക്കും.
6.7 ഇഞ്ച് സ്ക്രീനാണ് ഐഫോൺ 15 പ്ലസിനുള്ളത്. ആപ്പിൾ എ16 ബയോണിക് ചിപ്സെറ്റിൽ ഫോൺ പ്രവർത്തിക്കുന്നു. 4383 എംഎഎച്ച് ബാറ്ററി.
48 മെഗാപിക്സലിൻ്റേതാണ് പ്രധാന ക്യാമറ. 12 മെഗാപിക്സലിൻ്റെ അൾട്ര വൈഡ് ക്യാമറയും 12 മെഗാപിക്സലിൻ്റെ സെൽഫി ക്യാമറയും ഫോണിലുണ്ട്.