18 September 2026
Prasanth Kumar
Photo Credit: Apple
ആപ്പിൾ സെപ് റ്റംബർ 9ന് ലോഞ്ച് ചെയ്ത ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകളുടെ ഓപ്പൺ സെയിൽ ഇന്ത്യയിൽ ആരംഭിച്ചു.
ആപ്പിളിന്റെ ഇന്ത്യയിലെ ആറ് റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നും ഓൺലൈൻ സ്റ്റോറിൽ നിന്നും ഈ ഫോണുകൾ വാങ്ങാവുന്നതാണ്.
ഉയർന്ന വിലയിൽ എത്തിയിട്ടും ഐഫോൺ 18 പ്രോ മോഡലുകൾ വാങ്ങാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിര അനുഭവപ്പെട്ടു.
ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ് തുടങ്ങിയ റീട്ടെയിലർമാർ വഴിയും ഈ മോഡലുകൾ ലഭ്യമാണ്.
256GB വേരിയന്റിന് 1,64,900 രൂപ, 512GB വേരിയന്റിന് 1,89,900 രൂപ, 1TB വേരിയന്റിന് 2,39,900 രൂപ, 2TB വേരിയന്റിന് 3,14,900 രൂപ.
256GB വേരിയന്റിന് 1,79,900 രൂപ, 512GB വേരിയന്റിന് 2,04,900 രൂപ, 1TB വേരിയന്റിന് 2,54,900 രൂപ, 2TB വേരിയന്റിന് 3,29,900 രൂപ.
ലോഞ്ച് ഓഫറിന്റെ ഭാഗമായി വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഈ മോഡലുകൾക്ക് 7000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.
ഐഫോൺ 18 പ്രോ തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ ബ്ലിങ്കിറ്റ്, ഇൻസ്റ്റാമാർട്ട് തുടങ്ങിയ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും വാങ്ങാൻ ലഭ്യമാണ്.
18 പ്രോയിൽ 6.3 ഇഞ്ച് സ്‌ക്രീനും പ്രോ മാക്സിൽ 6.9 ഇഞ്ച് ഡിസ്‌പ്ലേയുമാണുള്ളത്. A20 Pro പ്രോസർ ഉണ്ട്. രണ്ട് ഫോണുകളും ഒരു ദിവസം നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു.